സ്വവര്‍ഗ സഹവാസം : സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: പ്രൊ ലൈഫ്

കൊച്ചി: സ്വവര്‍ഗത്തില്‍പ്പെട്ടവര്‍ സ്ഥിരമായി ഒരുമിച്ചു ജീവിക്കുവാന്‍ ആഗ്രഹിക്കുന്നത് വിവാഹത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്ന തിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണമെന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ മാനിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കുടുംബജീവിത യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്ന അഭിപ്രായം അറിയിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സ്ത്രീയും പുരുഷനും ചേര്‍ന്നതാണ് വിവാഹവും കുടുംബവും, അതിനാല്‍ ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ല എന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലെറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ദൈവവിശ്വാസവും കുടുംബജീവിത വ്യവസ്ഥിതികളോട് ആഭിമുഖ്യവുമുള്ള എല്ലാ പ്രസ്ഥാനങ്ങള്‍ക്കും വിവാഹത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഒരുപോലെയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org