
മാനന്തവാടി രൂപത ഗൂഡല്ലൂർ വിമലഗിരി സെന്റ്മേരീസ് ഇടവക വല്ലൂരാൻ ദേവസ്യ- ലിസി ദമ്പതികളുടെ മകൻ എബിൻ(ദീപു) വല്ലൂരാൻ മാണ്ഡ്യ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിൽനിന്നും ഇടവക പള്ളിയിൽവച്ച് 29ന് പൗരോഹിത്യം സ്വീകരിക്കുന്നു. കമില്യൻ സന്യാസ സഭാംഗമായ അദ്ദേഹം ആലുവ പൊന്തിഫിക്കൽ സെമിനാരിയിലാണ് വൈദിക പഠനം പൂർത്തിയാക്കിയത്. എറണാകുളം ജില്ലയിലെ ആലുവ, കടുങ്ങല്ലൂർ സ്നേഹതീരം എച്ച്.ഐ.വി. പുനരധിവാസകേന്ദ്രത്തിൽ സേവനം ചെയ്യുന്നു.