പ്രതിഷേധം

പ്രതിഷേധം
Published on

പാലാ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എസ് എം വൈ എം, കെ സി വൈ എം പാലാ രൂപത വെര്‍ച്വല്‍ സമരം സംഘടിപ്പിച്ചു. അനിയന്ത്രിതമായ പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ്, പ്രവാസികള്‍ ക്കുള്ള നിര്‍ബന്ധിത കോവിഡ്19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വൈദ്യുതി വില വര്‍ദ്ധനവ് എന്നീ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ മുന്‍നിര്‍ത്തി നടത്തിയ പ്രതിഷേധ സമരം രാജ്യസഭാ എം പി ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍, ജനറല്‍ സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍, കേരള റീജിയണല്‍ കൗണ്‍സിലര്‍ ആല്‍വിന്‍ ഞായര്‍കുളം, സെക്രട്ടറി റോബിന്‍ താന്നിമലയില്‍, എക്‌സിക്യൂട്ടീവ് അംഗം കെവിന്‍ മൂങ്ങാമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org