പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം

പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം

Published on

പടം അടിക്കുറിപ്പ്: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ഉദ്ഘാടനം ചെയ്യുന്നു.

അങ്ങാടിപ്പുറം: പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രതിഭാസംഗമം സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് റെജി പാണംപറമ്പിൽ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക ജോജി വർഗീസ്,വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ,ജോയ്സി തോമസ്,സി.ടി.സന ഷിറിൻ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ എസ്എസ്എൽസി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും എംബിബിഎസ്, ബിഡിഎസ്, എൻഐടി പ്രവേശനം നേടിയ പൂർവവിദ്യാർഥികൾക്കും ഇൻസ്പയർ അവാർഡ് ജേതാവ് സി.ടി.സന ഷിറിനും പുരസ്കാരങ്ങൾ നൽകി.
പോൾ കെ.മനോജ്,അബ്ദുൾ ഗനി,അമൽ ജോസ്,അയിഷ തസ്നീം,ഹെലൻ ട്രീസ ജോൺസൺ,കെ.ഫാത്തിമത്ത് ഹൈഫ,അൽന ബെന്നി,മെൽബി വർഗീസ്,ആർ.അഞ്ജന,എസ്.അഞ്ജന,കെ.ഫാത്തിമ ഫിദ,എസ്.റയ്സുദ്ദീൻ,ബി.പി.ഫാത്തിമ നഫ് ല,ജെനീറ്റ ജെയ്സന്റ്,ടി.ഹൈഫ,യു.സ്നേഹ,എസ്.അഭിഷേക്,എ.റിസ് ല ജാസ്മിൻ,ആൽബർട്ട് ജോൺ ഷെല്ലി,അമൽ ജോയി,അനീറ്റ സേവ്യർ,കെ.ഷഹീം,കെ.നാജിയ നസ്റിൻ,എ.പി.അബ്ദുൽ സമദ്,എം.മേഘ സുരേന്ദ്രൻ(എസ്എസ്എൽസി),വിവിധ കോഴ്സുകളിൽ പ്രവേശനം നേടിയ സ്നേഹ ബെന്നി,ഫായിസ,പി.മിൻഹ(മൂവരും എംബിബിഎസ്),ട്രീസ തോമസ്(ബിഡിഎസ്),എം.അഭിഷേക്,പി.അഖിൽ(ഇരുവരും എൻഐടി),ഇൻസ്പയർ അവാർഡ് നേടിയ സി.ടി.സന ഷിറിൻ
എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.കോവിഡ് നിർദേശങ്ങൾ പാലിച്ചായിരിന്നു ചടങ്ങ്.

logo
Sathyadeepam Online
www.sathyadeepam.org