പ്രതീക്ഷ 2022 സമ്മർ ക്യാമ്പിന് തിരി തെളിഞ്ഞു

ഉദയഭവൻ എസ്. ഡി കോൺവെന്റിൽ ആരംഭിച്ച പ്രതീക്ഷ 2022 സമ്മർ ക്യാമ്പ് പ്രശാന്ത് നായർ ഐ. എ. എസ് കുട്ടികളോടൊപ്പം തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്യുന്നു. റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ അമൃത ശിവൻ, നിഖിൽ ജോൺ, ബാല സൗഹൃദ പോലീസ് ജില്ലാ കോർഡിനേറ്റർ ബാബു ജോൺ, റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഏരിയ മാനേജർ നിതിൻ നോർബർട്ട്, കടവന്ത്ര സബ്ബ് ഇൻസ്‌പെക്ടർ പി.എൽ. വിഷ്ണു, അഡ്വ. സിസ്റ്റർ സൗമിത എന്നിവർ സമീപം.

എറണാകുളം: ഓരോ ദിനവും കുട്ടികൾ പുതിയ കാര്യങ്ങൾ ആർജിച്ചെടുക്കുവാൻ പരിശ്രമിക്കണമെന്ന് പ്രശാന്ത് നായർ ഐ. എ. എസ് കേരള ഷിപ്പിംഗ് ഇൻലൻഡ് നാവിഗേഷൻ കോർപ്പറേഷൻസ് മാനേജിങ് ഡയറക്ടർ. എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെയും, കൾച്ചറൽ അക്കാദമി ഫോർ പീസിന്റെയും നേതൃത്വത്തിൽ ഉദയ ഭവൻ എസ്. ഡി കോൺവെന്റിൽ കുട്ടികൾക്കായി ആരംഭിച്ച പ്രതീക്ഷ 2022 ത്രിദിന സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് റെയിൽവേയോട് ചേർന്നുള്ള ഉദയ കോളനി, പി & ടി കോളനി, പുഷ്പ നഗർ കോളനി, കരിന്തല കോളനി എന്നീ സ്ഥലങ്ങളിലെ കുട്ടികൾക്ക്‌ വേണ്ടിയാണ് അവധിക്കാലത്തോടനുബന്ധിച്ച് സമ്മർ ക്യാമ്പ് ഒരുക്കിയത്. സൗത്ത് റെയിൽവേ ഏരിയ മാനേജർ നിതിൻ നോർബർട്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും, മാനസികോല്ലാസത്തിനും ഉതകുന്ന വിധത്തിൽ അവധിക്കാലം ആഘോഷമാക്കിത്തീർക്കുവാനാണ് ക്യാമ്പിലൂടെ ലക്ഷ്യം വക്കുന്നതെന്ന് റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. അഡ്വ. സി സൗമിത, കടവന്ത്ര സബ്ബ് ഇൻസ്‌പെക്ടർ പി. എൽ വിഷ്ണു, ബാല സൗഹൃദ പോലീസ് ജില്ലാ കോർഡിനേറ്റർ ബാബു ജോൺ, റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ അമൃത ശിവൻ, ചൈൽഡ് ലൈൻ പ്രവർത്തകരായ ചിഞ്ചു ദേവസി, ഷിംജോ ദേവസ്യ, മിൽട്ടൺ. കെ. ജെയ്സൺ, ലിസി ജോസഫ്, കൾച്ചറൽ അക്കാദമി ഫോർ പീസ് പ്രതിനിധി സോന മേരി ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദിക വിദ്യാർത്ഥികളായ നിഖിൽ ജോൺ, ജോസഫ് റോജിൻ, അജയ് പോൾ, റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തക ചിഞ്ചു ദേവസി, കൾച്ചറൽ അക്കാദമി ഫോർ പീസ് പ്രതിനിധി സോന മേരി ജോൺ, സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും, വ്യക്തിത്വവികസനത്തിനും സഹായകമാകുന്ന ഗെയിമുകളിലൂടെയും, ക്ലാസുകളിലൂടെയും ആഘോഷമാക്കിത്തീർക്കുന്ന പ്രതീക്ഷ 2022 ത്രിദിന ക്യാമ്പിന് 'കുരുന്നു സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ' എന്ന സന്ദേശവുമായിട്ടാണ് ഉദയ ഭവനിൽ തിരി തെളിഞ്ഞത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org