‘പ്രളയാനന്തര കേരളം’ സെമിനാറും കവി സമ്മേളനവും നടത്തി

‘പ്രളയാനന്തര കേരളം’ സെമിനാറും കവി സമ്മേളനവും നടത്തി
Published on

തൃശൂര്‍: സഹൃദയവേദിയുടെ ആഭിമുഖ്യത്തില്‍ കുറുമാല്‍കുന്ന് ആയുര്‍ജാക്ക് ഫാമില്‍വെച്ച് നടത്തിയ മുണ്ടൂര്‍ മേഖലാ സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് പഴുത്ത ചക്ക മുറിച്ച് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് നടന്ന 'പ്രളയാനന്തര കേരളം' സെമിനാര്‍ പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. ഡോ. ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.ഡി. ബെന്നി മുഖ്യ പ്രഭാഷണം നടത്തി. പാങ്ങില്‍ ഭാസ്കരന്‍, സലിം ഇന്ത്യ, പ്രൊഫ. ടി.പി. സുധാകരന്‍, ജോണ്‍സന്‍ ജോര്‍ജ്, സി.ജെ. ജെയിംസ്, വര്‍ഗീസ് തരകന്‍, ബേബി മൂക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

യോഗത്തില്‍വച്ച് 'ക്ഷോണിമിത്ര' അവാര്‍ഡ് ജേതാവ് വര്‍ഗീസ് തരകനെയും, സി.വി. കുരിയാക്കോസിനെയും പൊന്നാടയും ഉപഹാരവും നല്‍കി അനുമോദിച്ചു.

യോഗത്തില്‍ സംബന്ധിച്ചവര്‍ക്കുള്ള പ്ലാവിന്‍തൈകളുടെ വിതരണോദ്ഘാടനം സി.വി. കുരിയാക്കോസ് സിസ്റ്റര്‍ ടെസ്സി ആന്‍റോക്ക് നല്‍കി നിര്‍വ്വഹിച്ചു.

തുടര്‍ന്ന് നടന്ന കവിസമ്മേളനത്തില്‍ ഗിന്നസ് സത്താര്‍ ആദൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. വി.എ. വര്‍ഗീസ്, പി.എം.എം. ഷെറീ ഫ്, ഉണ്ണികൃഷ്ണന്‍ പുലരി, ജ്യോതിരാജ് തെക്കൂട്ട്, ആര്‍. കെ. തയ്യില്‍, വില്‍മ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരിപാടികള്‍ക്ക് ജോയ് പോള്‍, വില്‍സണ്‍ പണ്ടാരവളപ്പില്‍, പി.ഐ. ജോസ്, ഫ്രാന്‍സിസ് കാനാടി, എം.വി. ജോണി, ജോയ് മുത്തിപീടിക, ഫ്രാന്‍സിസ് മണ്ണുത്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org