പ്രളയബാധിത കുടുംബത്തിന് ഭവനം നല്‍കി സഹൃദയ വനിതാ സംഘങ്ങളുടെ വനിതാദിനാചരണം

പ്രളയബാധിത കുടുംബത്തിന് ഭവനം നല്‍കി സഹൃദയ വനിതാ സംഘങ്ങളുടെ വനിതാദിനാചരണം
Published on

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷങ്ങളുടെ അതിരൂപതാതല ഉദ്ഘാടനം ടി.ജെ. വിനോദ് എംഎല്‍എ നിര്‍വഹിച്ചു. മാര്‍ ആന്‍റണി കരിയില്‍ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭാ മേയര്‍ സൗമിനി ജെയിന്‍ വനിതാദിന സന്ദേശം നല്‍കി. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് സഹൃദയ നടപ്പാക്കുന്ന ആശ്വാസ് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി ഡോക്കുമെന്‍റ് കമ്പനി വൈസ് പ്രസിഡണ്ട് ആര്‍.എസ്. സുരേഷ് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപി ള്ളിക്ക് കൈമാറി. പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ സംഘാംഗങ്ങളുടെ മക്കള്‍ക്കുള്ള അവാര്‍ഡ് വിതരണം ആരാധനാ സഭാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപ്പറമ്പിലും ആനിമേറ്റര്‍ വെല്‍ഫെയര്‍ ഫണ്ടിന്‍റെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എല്‍.എയും സഹൃദയ വിഷന്‍ യു ട്യൂബ് ചാനലിന്‍റെ ഉദ്ഘാടനം മാര്‍ ആന്‍റണി കരിയിലും നിര്‍വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org