അർത്ഥനിർമുക്തവും ഹൃദയസ്പർശിയവുമായിരിക്കണം കവിത: എം കെ സാനു

അർത്ഥനിർമുക്തവും ഹൃദയസ്പർശിയവുമായിരിക്കണം കവിത: എം കെ സാനു
Published on

കൊച്ചി : കവിത അർത്ഥനിർമുക്തവും ഹൃദയസ്പർശിയവുമാക്കി മാറ്റുവാൻ കഴിയുമെന്നും അപ്പോഴും കവിത എഴുതുന്ന വ്യക്തിയുടെ അന്തരംഗ സ്വഭാവം അതിൽ സ്പർശിക്കാതിരിക്കാൻ നിർവാഹമില്ല എന്ന് എം. കെ സാനു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ നമി ഷാജു എഴുതിയ പെണ്ണെഴുത്ത് എന്ന പുസ്തകത്തി്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളുരുത്തി സെൻറ് തോമസ് എൽ. പി. സ്കൂൾ പ്രധാന അധ്യാപിക ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി എ. ഇ. ഒ. സുധാ രാജൻ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.  അനു ജോസഫ് പുസ്തക പരിചയം നടത്തി. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എ. ശ്രീജിത്ത്‌, നമി ഷാജു എന്നിവർ പ്രസംഗിച്ചു. ഭാരതനാട്യ നർത്തകി അഭിരാമി ജെ. എൻ, കവിതകളുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org