ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്ക് ജനകീയ പരിസമാപ്തി

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വ്വഹിച്ചു.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) സിസ്റ്റര്‍ റോസിലി പാലാട്ടി, സിസ്റ്റര്‍ കരുണാ എസ്.വി.എം, ഫാ. സുനില്‍ പെരുമാനൂര്‍, റവ. ഡോ. ജോണ്‍ ചേന്നാകുഴി, ഡീന്‍ കുര്യാക്കോസ് എം.പി, ആന്റോ ആന്റണി എം.പി, മാര്‍ മാത്യു മൂലക്കാട്ട്, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജേക്കബ് മാവുങ്കല്‍, റ്റി.സി റോയി, ലിബിന്‍ ജോസ് പാറയില്‍, ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ എന്നിവര്‍ സമീപം.

കോട്ടയം: കാര്‍ഷിക കേരളത്തിന്റെ ഉത്സവമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്കും സ്വാശ്രയ സംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി. നാല് ദിനങ്ങളിലായി സംഘടിപ്പിച്ച മേളയില്‍ നിരവധി ആളുകളാണ് സന്ദര്‍ശകരായി എത്തിയത് കാര്‍ഷിക സ്വാശ്രയസംഘ മഹോത്സവ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വ്വഹിച്ചു. കൃഷി സംസ്‌ക്കാരത്തിന്റെയും പുരോഗതിയുടെയും നട്ടെല്ലാണെന്നും രാജ്യത്തിന്റെ സാസ്‌ക്കാരികമായ വളര്‍ച്ചയിലും പുരോഗതിയിലും കാര്‍ഷിക മേഖലയുടെ പങ്ക് വലുതാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മെത്രാപ്പോലിത്തായും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ നാടിന്റെ അന്നദാതാക്കളെന്ന തിരിച്ചറിവില്‍ കാര്‍ഷിക മേഖലയുടെ പുരോഗതിയ്ക്കായി കര്‍ഷക കൂട്ടായ്മകള്‍ ശക്തിപ്പെടുത്തി കാര്‍ഷിക സ്വാശ്രയ സംസ്‌ക്കാരം പിന്തുടരണമെന്ന്് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഡീന്‍ കുര്യാക്കോസ് എം.പി, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികാളായി പങ്കെടുത്തു. കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി, കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് ടോജോ എം. തോമസ്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ കരുണ എസ്.വി.എം, ഡി.സി.പി.ബി കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ റോസിലി പാലാട്ടി, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി.സി റോയി, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷികമേള സമാപന ദിനത്തോടനുബന്ധിച്ച് കിടങ്ങൂര്‍ മലങ്കര മേഖലകളുടെ കലാപരിപാടികള്‍ നടത്തപ്പെട്ടു. ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ജൈവകൃഷി സമ്പ്രദായം ഇന്നിന്റെ ആവശ്യകത എന്ന വിഷയത്തില്‍ കോട്ടയം കെ.വി.കെ സോയില്‍ സയന്‍സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. ബിന്ദു പി.എസ് സെമിനാര്‍ നയിച്ചു. കൂടാതെ തേങ്ങാ ചിരണ്ടല്‍, സിനിമാറ്റ് ഡാന്‍സ് മത്സരങ്ങളും മെഗാഷോയും സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും നടത്തപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org