ഫാ. ജോസ് കൂനംപറമ്പിലിന് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതി

ഫാ. ജോസ് കൂനംപറമ്പിലിന് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതി

ക്ലരീഷ്യന്‍ സന്യാസ സഭയുടെ കേരളത്തിലെ സെ. തോമസ് പ്രോവിന്‍സ് അംഗമായ ഫാദര്‍ ജോസ് കൂനംപറമ്പില്‍ സി.എം.എഫ്-ന് ആഗോളസഭയ്ക്കും മാര്‍പാപ്പയ്ക്കും വേണ്ടി സ്തുത്യര്‍ഹ സേവനം ചെയ്യുന്ന സന്യസ്തര്‍ക്ക് നല്കുന്ന പരമോന്നത ബഹുമതിയായ പ്രോ എക്ലേസിയ എത്ത് പൊന്തിഫിച്ചേ (Pro Ecclesia Et Pontifice – തിരുസഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി) എന്ന ബഹുമതി ലഭിച്ചു. ഫാ. ജോസ് കൂനംപറമ്പില്‍ ക്ലരിഷ്യന്‍ സഭാംഗമായി ആദ്യ വ്രതവാഗ്ദാനം ചെയ്ത തിന്റെ 50-ാം വാര്‍ഷിക ദിനമായ മേയ് 31-ാം തീയതി വത്തിക്കാനില്‍ മിഷന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയുള്ള കാര്യാലയമായ സുവിശേഷ പ്രഘോഷണ തിരുസംഘത്തിന്റെ പ്രൊപ്പഗാന്ത ഫീദേ അദ്ധ്യക്ഷന്‍ കര്‍ദി നാള്‍ ലൂയിസ് അന്തോണിയോ താക്ലേ ഈ ബഹു മതിയുടെ ചിഹ്നം ഫാ. കൂനംപറമ്പിലിനെ അണി യിക്കുകയും മംഗളപത്രം കൈമാറുകയും ചെയ്തു. ഫാദര്‍ കൂനംപറമ്പില്‍ കോതമംഗലം രൂപത, പള്ളി ക്കാമുറി ഇടവക പരേതരായ കൂനംപറമ്പില്‍ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്.
2000 ജനുവരി ആദ്യം മുതല്‍ ഫാ. കൂനംപറമ്പില്‍ സുവിശേഷ പ്രഘോഷണ തിരുസംഘത്തില്‍ സഭാ നിയമ വിദഗ്ദ്ധനായി റോമില്‍ സേവനമനുഷ്ഠിക്കുകയാണ്. 2020 ഏ പ്രില്‍ 30-ന് അദ്ദേഹം ഔദ്യോഗികമായി വിരമിച്ചെങ്കിലും അധികാരികളുടെ ആവശ്യപ്രകാരം ജോലിയില്‍ തുടരവേയാണ് ഈ അംഗീകാരം അദ്ദേഹത്തിന് ലഭിച്ചത്. റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സഭാനിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയ ഫാ. കൂനംപറമ്പില്‍ ബാംഗ്‌ളൂര്‍ സെന്റ് പീറ്റേഴ്‌സ് സെമിനാരിയിലും മറ്റു വൈദിക പരിശീലന കേന്ദ്രങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. 1998-ല്‍ റോമില്‍ സുവിശേഷ പ്രഘോഷണ തിരുസംഘ ത്തില്‍ സേവനം ആരംഭിച്ചു. ലാറ്ററന്‍ യൂണിവേഴ്സ്റ്റിയിലും പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റൂട്ടിലും ക്ലരീഷ്യന്‍ തിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും വിസിറ്റിംഗ് പ്രൊഫസറായി ഇരുപതു വര്‍ഷത്തോളം സേവന മനുഷ്ഠിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org