വിശുദ്ധ പൂജ രാജാക്കന്മാരുടെ നവീകരിച്ച ദേവാലയം കൂദാശ ചെയ്തു

വിശുദ്ധ പൂജ രാജാക്കന്മാരുടെ നവീകരിച്ച  ദേവാലയം  കൂദാശ ചെയ്തു

പിറവം: പുതുക്കിപ്പണിത പിറവം വി.പൂജ രാജാക്കന്മാരുടെ ദേവാലയത്തിന്റെ കൂദാശയും ദ്വിശതാബ്ദിയുടെ സമാപനവും നടത്തി. പുനർനിർമ്മിച്ച പള്ളിയുടെ മുഖവാരത്തിലും മദ്ബഹയിലും പൂജ രാജാക്കന്മാരുടെ ദൈവാന്വേഷണം ചിത്രീകരിക്കുന്ന ഗ്ലാസ് മ്യൂറലുകൾ ആകർഷകമാണ്. മദ്ബഹായുടെ താഴെ ഇരുവശങ്ങളിലുമുള്ള 'ബേസ്മറിയവും' 'ബേസ് സഹദെയും' പരിശുദ്ധ കന്യാമറിയത്തിന്റെയും കേരളത്തിലെ വിശുദ്ധരുടെയും മനോഹരമായ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വിശുദ്ധ മദർ തെരേസ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ , വിശുദ്ധ എവുപ്രാസ്യ, വിശുദ്ധ മറിയം ത്രേസ്യ, വി. ദേവസഹായം പിള്ള എന്നീ വിശുദ്ധരുടെ തിരുശേഷിപ്പുകൾ ബേസ് സഹദേയിൽ ഔദ്യോഗികമായി പ്രതിഷ്ഠിക്കുന്നതാണ്.

പള്ളി പണിയുടെ ആരംഭത്തിലും അവസാനത്തിലും പാവപ്പെട്ട ഓരോ കുടുംബങ്ങൾക്കു വീട് പണിതു നൽകാൻ സാധിച്ചത് അനുഗ്രഹ പ്രദമായി എന്ന് വികാരി ഫാദർ മാത്യു മണക്കാട്ട് പറഞ്ഞു.

കൂദാശ ചടങ്ങുകളിൽ കോട്ടയം അതിരൂപതാ സഹായ മെത്രാപ്പോലീത്ത മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമികനായി. സഹായമെത്രാൻ ഞാൻ ഗീവർഗീസ് മാർ അപ്രേം അതിരൂപതാ ചാൻസലർ ഫാ. ജെയ്മോൻ ചേന്നാകുഴിയിൽ, അസിസ്റ്റൻറ് വികാരി ഫാ. ബിബിൻ കുന്നേൽ , ഫാ. ജോബി കുടിലിൽ എന്നിവർ സഹകാർമികരായി . കൈക്കാരന്മാരായ ബേബി പുതിയകുന്നേൽ, ബേബി കോറപ്പിള്ളിൽ, ജോയി ചേന്നാട്ട്, കൺവീനർമാരായ ഹ അലക്സ് ആകശാലയിൽ, ഉതുപ്പ് പാണാലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org