ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു
Published on

കൊച്ചി:  പുറപ്പാട് മുതലുള്ള സെബാസ്റ്റ്യൻ കവിതകൾ ഇന്നുള്ള ആധുനിക കവിതകളെക്കാൾ സമുന്നതമാണെന്നും ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ പ്രത്യേകതകളൊന്നും എം കെ സാനു അഭിപ്രായപ്പെട്ടു.

ചാവറ കൾച്ചറൽ സെന്ററും പുസ്തക പ്രസാധക   സംഘവും സംയുക്തമായി സംഘടിപ്പിച്ച സെബാസ്റ്റ്യൻ കാവ്യ  സമീക്ഷ-  പുറപ്പാടിന് ശേഷം കവിതാരംഗത്തെ 40 വർഷങ്ങൾ വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കവിതകൾ വായനക്കാരന് രോമാഞ്ചം ഉളവാക്കുന്ന തരത്തിൽ വായിക്കാൻ കഴിഞ്ഞാൽ കവി കൃതാർത്ഥൻ ആയെന്നും കാലത്തിന്റെ വെല്ലുവിളികൾ അതിലങ്കിച്ചു ഭാവിതലമുറകൾക്ക്  കൂടുതൽ എഴുതുവാൻ സാധ്യമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്  സി എം ഐ അധ്യക്ഷത വഹിച്ചു. വി ആർ നരേന്ദ്രൻ, കെ സജീവ് കുമാർ, ഡോ. കെ ബി സെൽവ മണി, ഡോ. ലക്ഷ്മി വിഎസ്, പ്രൊഫസർ  ഇ എസ് സതീശൻ, എന്നിവർ പങ്കെടുത്തു.

സമാപന സമ്മേളനം പ്രൊഫ. എം തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഡോക്ടർ ലക്ഷ്മി വിഎസ് രചിച്ച യാത്രികൻ്റെ വഴികൾ, സെബാസ്റ്റ്യൻ രചിച്ച ജലച്ചായം എന്നീ പുസ്തകങ്ങൾ എം തോമസ് മാത്യു  പ്രകാശനം ചെയ്തു.

അഡ്വക്കറ്റ് സെബാസ്റ്റ്യൻ പോൾ, സുരേന്ദ്രൻ മങ്ങാട്ട് ഡോക്ടർ ബാബു ചെറിയാൻ, ഡോക്ടർ എം എസ് പോൾ, കെ എൻ ഷാജി, രാവുണ്ണി, ഡോക്ടർ എം കൃഷ്ണൻ നമ്പൂതിരി, പിസി ജോസി, ശ്രീകാന്ത് കോട്ടയ്ക്കൽ, അജിതൻ മേനോൻ, അഗസ്റ്റിൻ ജോസഫ്, ആർ പി മേനോൻ എന്നിവർ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org