പി ഒസി ബൈബിളിന്റെ പുതിയ മൊബൈല്‍ ആപ് നിലവില്‍വന്നു

പി.ഒ.സി ബൈബിളിന്റെ പുതിയ മൊബൈല്‍ ആപ് കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു
പി ഒസി ബൈബിളിന്റെ പുതിയ മൊബൈല്‍ ആപ് നിലവില്‍വന്നു

നിരവധി പുതിയ ഫീച്ചറുകളോടുകൂടി വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ്പി.ഒ.സി. ബൈബിള്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പി.ഒ.സി. ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപിള്ളി, ഫാ. ജോജു കോക്കാട്ട് എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്കി. ജീസസ് യൂത്ത് ടീമിലെ വിന്നി ഫെര്‍ണാണ്ടസും ബിജു പി.സി. യുമാണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചത്. എല്ലാവര്‍ക്കും ഉപയുക്തമായ രീതിയില്‍ സൗജന്യമായി ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ആപ്പിള്‍ ഫോണുകള്‍ക്കും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

വാട്‌സാപ് , ഫേസ്ബുക് , ട്വിറ്റര്‍ തുടങ്ങിയവയിലേക്ക് ആനായാസമായി വാക്യങ്ങള്‍ ഷെയര്‍ ചെയ്യുവാനുള്ള സൗകര്യം, വാക്യങ്ങള്‍ ബുക്മാര്‍ക് ചെയ്യുവാനും നോട്ടു കള്‍ സൂക്ഷിക്കുവാനുമുള്ള ഒപ്ഷന്‍, സെര്‍ച്ച് ഓപ്ഷന്‍, സുവിശേഷപ്പെട്ടി, ലാറ്റിന്‍, സിറോ മലങ്കര, സിറോ മലബാര്‍ റീത്തുകളിലെ അനുദിന വായനകള്‍ തുടങ്ങിയവയാണ് സവിശേഷതകള്‍.

പൂര്‍ണ്ണമായും offline ആയതിന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org