
ചത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് പള്ളുരുത്തി സെന്റ് മേരീസ് സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ ധർണയും യോഗവും വികാരി ഫാദർ മാത്യു കോനാട്ട് കുഴി ഉദ്ഘാടനം ചെയ്തു. മദർ അഞ്ജലി ജോസ്, വർഗീസ് കല്ലുപറമ്പിൽ, ഡോ. തൊമ്മച്ചൻ സേവ്യർ, റെജിമോൾ തുടങ്ങിയവർ സംസാരിച്ചു.