വിശുദ്ധ അഗസ്തീനോസിന്റെയും വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെയും ദർശനതിരുനാൾ

Feast of St. Augustine and St. Michael the Archangel at St. Augustine’s Forane Church, Pravithanam
Published on: 

പാലാ: പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വിശുദ്ധ അഗസ്തീനോസിന്റെയും വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെയും ദർശനതിരുനാൾ നവംബർ 13-ന് ആരംഭിച്ച് 16 വരെ ആഘോഷിക്കും. തിരുനാളിന് ഒരുക്കമായി നവംബർ 4 മുതൽ 12 വരെ ആഘോഷമായ വി. കുർബാനയും വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ നൊവേനയും നടത്തപ്പെടുന്നു.

നവംബർ 12 ന് വെള്ളി വൈകുന്നേരം 7-ന് കാഞ്ഞിരപ്പിള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന "ഒറ്റ" എന്ന നാടകം.

നവംബർ 15 - പ്രധാന തിരുനാൾ ദിനം - രാവിലെ 5.30 ന് വിശുദ്ധ കുർബാന ഫാ. ആന്റൂ കൊല്ലിയിൽ. 8.00 മണിക്ക് ചെണ്ടമേളം, ബാന്റ് മേളം. 9.00 മണിക്ക് ആഘോഷമായ തിരുനാൾ റാസ കുർബാന. ഫാ. ജോസഫ് തെരുവിൽ, ഫാ. ജോസഫ് പുരയിടത്തിൽ, ഫാ. അബ്രാഹം പുതിയാത്ത്, ഫാ. ജോർജ് പുളിനില്ക്കുംതടത്തിൽ എന്നിവർ കാർമ്മികരായിരിക്കും. തിരുനാൾ സന്ദേശം : ഫാ. മാത്യു ചന്ദ്രൻകുന്നേൽ.

12.00 മണിക്ക് പ്രദക്ഷിണം (പള്ളിചുറ്റി).

വൈകിട്ട് 5.00 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, കാർമ്മികൻ : ഫാ. ജോൺ കുഴിക്കണ്ണിൽ

രാത്രി 7 മണിക്ക് ഗാനമേള (പാലാ സൂപ്പർ ബീറ്റ്സ്)