
തൃശൂര്‍: പുല്ലഴി സെ. ജോസഫ്‌സ് മെന്റല്‍ഹോം പേള്‍ ജൂബിലിയുടെ ഭാഗമായി സ്ഥാപനത്തിന്റെ അഭ്യുദയകാംക്ഷികളുടെ സ്‌നേഹസംഗമം നടത്തി. മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു.
''സ്വകുടുംബങ്ങളില്‍ നല്‍കുന്നതിനേക്കാള്‍ സ്‌നേഹവും കരുതലും നല്കി മാനസിക വെല്ലുവിളി നേരിടുന്നവരെ ശുശ്രൂഷിക്കുന്ന സ്ഥാപനത്തിന്റെ അധികാരിയും ബഹു.സിസ്റ്റേഴ്‌സും
അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അതുപോലെ സ്വന്തം സ്ഥാപനമായി കരുതി ഇതിനെ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരിക്കുന്നവരെയും വിസ്മരിക്കാന്‍ കഴിയില്ലെന്നും ബിഷപ്പ് പ്രസ്താവിച്ചു.''
ഡയറക്ടര്‍ ഫാ. രാജു അക്കര അദ്ധ്യക്ഷത വഹിച്ചു. സുപ്പീരിയര്‍ സിസ്റ്റര്‍ സുഷ കാലയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥാപനത്തിന്റെ ആരംഭകാലം മുതല്‍ തന്നെ സ്ഥാപനത്തെ സഹായിച്ചുവരുന്ന ഹാര്‍വസ്റ്റ് കാറ്ററേഴ്‌സ് ഉടമയായ വടക്കൂട്ട് ഡേവിഡ് പാപ്പുവിനെയും സഹധര്‍മ്മിണിയെയും ബിഷപ്പ് പൊന്നാട നല്കി ആദരിച്ചു. സ്പന്ദനം പ്രസിഡണ്ട് ജോജോ പന്തല്ലൂക്കാരന്‍, ജൂബിലി ജന. കണ്‍വീനര്‍ ബേബി മൂക്കന്‍, ജെ.എഫ്. പൊറുത്തൂര്‍, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, എം.എ. ഷാജു, ബെന്നി മേച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. അന്തേവാസികളുടെ വിവിധ കലാപരിപാടികളും വുഡ്‌ഷെഡ് മ്യൂസിക് ബാന്റിന്റെ ഗാനമേളയും ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഉപഹാരവും നല്കി.