

പാലാ: പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ പാലാ കിഴതടിയൂർ പള്ളിയിൽ വി. യൂദാശ്ലീഹായായുടെ നൊവേനത്തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ ആഘോഷിക്കും. തിരുനാൾ ദിവസങ്ങളിൽ 5-30 A.M, 7 A.M, 10 AM, 12 noon, 3 PM, 5 PM, 7 PM എന്നീ സമയങ്ങളിൽ വി. കുർബാനയും തുടർന്ന് നൊവേനയും ഉണ്ടായിരിക്കും.
19 നു തിരുനാൾ കൊടിയേറ്റ് 9-45 A.M. മോൺ. ജോസഫ് കണിയോടിക്കൽ. 10 A.M. ആഘോഷമായ വി. കുർബാന.
27 ന് 5.15 A.M. വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കുന്നു. 4-45 P.M. പ്രസുദേന്തി സമർപ്പണം. മോൺ. ജോസഫ് തടത്തിൽ.
പ്രധാന തിരുനാൾ ദിവസം 28 ന്. രാവിലെ ആഘോഷമായ തിരുനാൾ കുർബാന സന്ദേശം മാർ ജോസഫ് കല്ലറങ്ങാട്ട്. 12 ന് തിരുനാൾ പ്രദേക്ഷിണം, നൊവേന, പരിശുദ്ധ കുർബാനയുടെ ആശീർവാദം.