പാലാ: പാലാ രൂപതയിലെ അമ്മമാരുടെ സംഘടനയായ മാതൃവേദിക്ക് സീറോ മലബാര്‍ മാതൃവേദിയുടെ ആദരവ്. സീറോ മലബാര്‍ സഭയിലെ 35 രൂപതകളിലും വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന മാതൃവേദിയുടെ 2023 പ്രവര്‍ത്ത നവര്‍ഷത്തെ വിലയിരുത്തലിലാണ് പാലാ രൂപത മാതൃവേദിയെ എക്‌സലന്റ് അവാര്‍ഡിന് അര്‍ഹയാക്കിയത്.
171 ഇടവകകളിലും വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന മാതൃവേദി കഴിഞ്ഞ വര്‍ഷം രൂപത തലത്തില്‍ നടപ്പിലാക്കിയ അല്‍ഫോന്‍സ തീര്‍ത്ഥാടനം, ബൈബിള്‍ രചന, കുഞ്ഞച്ചന്‍ തീര്‍ത്ഥാടനം, കുടുംബസംഗമം, ബൈബിള്‍ പഠനകളരി, വിവിധ കലാമത്സരങ്ങള്‍ എന്നിവ പ്രവര്‍ത്തന മികവായി വിലയിരുത്തപ്പെട്ടു.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് നടന്ന ചടങ്ങ് സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സഭയെ ജീവനുള്ളതായി മാറ്റുന്നത് അമ്മമാരുടെ സാന്നിധ്യവും പ്രവര്‍ത്തനമി കവുമാണെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ശ്രീമതി. ബീനാ ടോമി അധ്യക്ഷത വഹിച്ച യോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പുളിക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
തുടര്‍ന്ന് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍. റാഫേല്‍ തട്ടിലില്‍ നിന്ന് പാലാ രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കിലും രൂപത ഭാരവാഹികളായ സിജി ലുക്ക് സണ്‍ (പ്രസിഡന്റ്), സുജ ജോസഫ് (വൈസ് പ്രസിഡന്റ്), ഷേര്‍ളി ചെറിയാന്‍ (സെക്രട്ടറി), ബിന്ദു ഷാജി (ജോ. സെക്രട്ടറി), ഡയാന രാജു (ട്രഷറര്‍), മേരിക്കുട്ടി അഗസ്റ്റിന്‍ (സെന്റ് അംഗം), ബിനി എബ്രാഹം (സെനറ്റ് അംഗം), സബീന സഖറിയാസ്, മോളിക്കുട്ടി ജേക്കബ് (എക്‌സിക്യൂട്ടീവ് മെമ്പര്‍)എന്നിവര്‍ ചേര്‍ന്ന് എക്‌സലന്റ് അവാര്‍ഡ് ഏറ്റുവാങ്ങി.