ലഹരി വിമുക്ത കേരളം ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു

വനിതാ ശിശു വികസന വകുപ്പ്, എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരി വിമുക്ത കേരളം പരിപാടിയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ.കെ ഷാജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.എസ്. സിനി, അഡ്വ ചാര്‍ളി പോള്‍ എന്നിവര്‍ സമീപം.

കൊച്ചി : വനിതാ ശിശു വികസന വകുപ്പ്, എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ലഹരി വിമുക്ത കേരളം പരിപാടിയില്‍ ജീവനക്കാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ.കെ ഷാജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എസ്.സിനി അധ്യക്ഷത വഹിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ജില്ലാ ഒബ്‌സര്‍വേഷന്‍ ഹോം, സി. സി .ഐ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടിയില്‍ 'നശാ മുക്ത് ഭാരത് അഭിയാന്‍ ' മാസ്റ്റര്‍ ട്രെയ്‌നര്‍ അഡ്വ. ചാര്‍ളി പോള്‍ ക്ലാസ് നയിച്ചു. അഡ്വ. കിരണ്‍ വി . കുമാര്‍ നന്ദി പറഞ്ഞു

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org