

കൊച്ചി: വര്‍ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ ഉദയം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലകര്‍ക്കുള്ള ത്രിദിന ട്രെയ്‌നിംഗ് പ്രോഗ്രാം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐ പി എസ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അശ്വതി ജിജി ഐ പി എസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൊലീസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ (ട്രെയിനിംഗ് സെന്റര്‍) രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം.
വിവിധ വിഷയങ്ങളില്‍ ഫ്രാന്‍സിസ് മൂത്തേടന്‍, ഡോ. കെ. അര്‍ അനീഷ്, അഡ്വ. ചാര്‍ളി പോള്‍, ഡോ. ജീന മാധവന്‍, ഡോ. പി ജെ സിറിയക്, ഫാ. സോജന്‍, ഡോ. ദയാ പാസ്‌ക്കല്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.