
ഒല്ലൂര്‍: ഫൊറോന പള്ളിയിലെ സെന്റ് വിന്‍സെന്റ്ഡി പോള്‍ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. യഥാര്‍ത്ഥ കത്തോലിക്ക ജീവിതം വഴി പരസ്പരം മാതൃകയാവുകയും പാവപ്പെട്ടവര്‍ക്ക് ആത്മീയവും ശാരീരികവുമായ സഹായങ്ങള്‍ നല്‍കാന്‍ പരമാവധി ശ്രമിക്കുകയും, ആത്മീയജീവിതവളര്‍ച്ചക്ക് ആധുനിക മാധ്യമസങ്കേതങ്ങളെ ഉപയോഗിക്കണമെന്നും അഭിപ്രായപ്പെട്ടു. ജൂബിലി വര്‍ഷം പിന്നോട്ടുള്ള തിരിഞ്ഞുനോട്ടവും മാറ്റങ്ങള്‍ക്കുളള വര്‍ഷവുമായി മാറ്റണമെന്നും പ്രസ്താവിച്ചു.
ഫൊറോന പള്ളി വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തിന് സഹായം ചെയ്യുന്നതോടൊപ്പം അവരില്‍ ഈശ്വരചിന്തയും സന്മാര്‍ഗ്ഗബോധവും വളര്‍ത്താന്‍ പരിശ്രമിക്കണമെന്ന് അഭിപ്രായപ്പെട്ടു. മുന്‍പ്രസിന്റുമാരായ ബേബി മൂക്കന്‍, എ.ജെ. ജോയ്, പോള്‍ പാല്യേക്കര, സണ്ണി ഒല്ലൂക്കാരന്‍, ഇപ്പോഴത്തെ പ്രസിഡന്റ് ജോസ് കുത്തൂര്‍ എന്നിവരെ മാര്‍ താഴത്ത് ഉപഹാരം നല്‍കി ആദരിച്ചു.
ഫ്രാന്‍സിസ് പൊന്തേക്കന്‍, ജോസോണി ആന്റണി എന്നിവരില്‍നിന്ന് ഫാ. ചിറ്റിലപ്പിള്ളി സംഭാവന നല്‍കുന്ന ഭൂമിയുടെ രേഖ സ്വീകരിച്ചു. പ്രിന്റോ, റിന്റോ മൊയലന്‍ എന്നിവരില്‍നിന്ന് സംഭാവനതുകയും സ്വീകരിച്ചു.
ജൂബിലി പോസ്റ്റല്‍ സ്റ്റാമ്പ് പ്രകാശനം സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഡോ. ടോണി ജോണ്‍ അക്കരക്ക് നല്‍കി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ജൂബിലി സോവനീയര്‍ എം.ആര്‍. ആന്റോക്ക് നല്‍കി പ്രകാശനം ചെയ്തു.
വിവിധ സഹായങ്ങളുടെ വിതരോണോദ്ഘാടനം ഫാ. ജിക്‌സന്‍ താഴത്ത്, ഡോ. മേരി റെജീന എന്നിവര്‍ നിര്‍വ്വഹിച്ചു. സനോജ് കാട്ടൂക്കാരന്‍, പി.ആര്‍. സണ്ണി, ലിന്റോ കാട്ടൂക്കാരന്‍, എം.സി. ഔസേഫ്, ജോസ് കുത്തൂര്‍, ബേബി മൂക്കന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്‌നേഹസല്‍ക്കാരം, കലാസദന്റെ 'ലൊങ്കിനോസ്' നാടകം എന്നിവയും ഉണ്ടായിരുന്നു.
പരിപാടികള്‍ക്ക് ബെന്നി മേച്ചേരി, ജെ.എഫ്. പൊറുത്തൂര്‍, ബിന്റോ ഡേവിസ്, സി.ആര്‍. ഗില്‍സ്, വിന്‍സണ്‍ അക്കര, നിജോ ജോസ്, ജെറിന്‍ ജോര്‍ജ്ജ്, ബിജോ അക്കര, എം.ഡി. ആന്റണി, ജോസ് കോനിക്കര, ക്ലീറ്റസ് ചിറ്റിലപ്പിള്ളി, പ്രിന്‍സി വില്‍സന്‍, ലത ജുവല്‍സ്, റാണി ആന്റോ, എം.ആര്‍. ജോഷി, വി.വി. തോബിയാസ്, ലിയോണ്‍സ് സ്റ്റാന്റലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.