‘ദുക്രാൻ മാവ്’ നട്ട് – ദുക്റാന തിരുനാൾ

‘ദുക്രാൻ മാവ്’ നട്ട് – ദുക്റാന തിരുനാൾ
Published on

ഫോട്ടോ അടിക്കുറിപ്പ്: ദുക്റാന തിരുനാളായ ജൂലൈ 3ന് കൊളങ്ങാട്ടുകര സെന്റ് മേരിസ് പള്ളി അങ്കണത്തിൽ ഡോ.റെജി ജോർജ് തന്നെയാണ് മാവിൻതൈ നട്ടത്. പള്ളി വികാരി ഫാ.ഫ്രാൻസിസ് ആലപ്പാട്ട്,ട്രസ്റ്റിമാരും ചടങ്ങിൽ പങ്കെടുത്തു.


പാകമാവുമ്പോൾ ഇളം നീല നിറവും നല്ല മധുരവുമുള്ള ദുക്രാൻ മാവ് നട്ട് കൊളങ്ങാട്ടുകര സെന്റ് മേരീസ് പള്ളിയിൽ മാർത്തോമാശ്ലീഹായുടെ തിരുനാൾ ആചരിച്ചു.ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗം ഡോ. റെജി ജോർജ്,തുറവൂർ സെന്റ് ജോസഫ് പള്ളി അങ്കണത്തിൽ നിന്നാണ് ഇതിന്റെ തൈകൾ ശേഖരിച്ചത്.ചാവറയച്ചൻ രൂപപ്പെടുത്തിയ പ്രിയോർ മാവിനെ അദ്ദേഹം ആദ്യം നൽകിയ പേര് ദുക്രാൻ എന്നായിരുന്നു. എന്നാൽ ആകൃഷ്ടനായിരുന്ന പ്രിയോർ അച്ചൻ ( സുപ്പീരിയർ ) വികസിപ്പിച്ചെടുത്ത മാവിനെ പ്രിയൂർ മാവ് എന്ന പേരാണത്രേ ജനങ്ങൾ സംസാരഭാഷയിൽ ഉപയോഗിച്ചത്.തുറവൂരിൽ നിന്നും ലഭിച്ച മാവിന് ദുക്രാൻ എന്ന പേരാണ് നൽകപ്പെട്ടത്. ചാവറയച്ചന്റെ ജന്മനാടിന് അടുത്തുള്ള പള്ളി അങ്കണത്തിൽ കണ്ടെത്തിയ ദുക്രാൻ മാവ് ഇപ്പോളും തിരുവിതാംകൂറിലെ പല ആശ്രമങ്ങളിലും മഠങ്ങളിലും പരിപാലിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org