മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന്‍ മെമ്പര്‍ പി.എം മാത്യു നിര്‍വ്വഹിക്കുന്നു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന്‍ മെമ്പര്‍ പി.എം മാത്യു നിര്‍വ്വഹിക്കുന്നു.

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര പുരോഗതിയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ മുഖാമുഖം പരിപാടി സംഘിപ്പിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ത്രിതല പഞ്ചായത്ത് പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന്‍ മെമ്പര്‍ പി.എം മാത്യു നിര്‍വ്വഹിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എന്‍ രാമചന്ദ്രന്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി വില്‍സണ്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കെ.എസ്.എസ്.എസ് സ്റ്റാഫ് അംഗങ്ങളായ ഷൈല തോമസ്, സിസ്റ്റര്‍ സിമി ഡി.സി.പി.ബി, മേരി ഫിലിപ്പ്, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ സെക്രട്ടറി രാജു കെ, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പ് തല പ്രതിനിധികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഭിന്നശേഷിയുള്ളവരുടെ അവകാശ സംരംക്ഷണത്തോടൊപ്പം ത്രിതല പഞ്ചായത്തുകള്‍ക്ക് ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കിയുള്ള കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യുവാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും പരിശീലകരും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org