കൊച്ചി: കേരള കത്തോലിക്കസഭയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പി.ഒ.സി. യില്‍ പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ നേതൃത്വത്തില്‍, വ്യക്തിത്വവികാസവും മാനസികാരോഗ്യവും നേടാനും നല്കാനും സഹായകമായ വാരാന്ത്യ ഡിപ്ലോമകോഴ്‌സ് ആരംഭിക്കുന്നു.
മാനസികപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് സ്വയം മനസ്സിലാക്കാനും മറ്റുളളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് കോഴ്‌സില്‍ നല്കുന്നത്. വ്യക്തിവികസനം നേടല്‍, വൈകാരികപക്വത കൈവരിക്കല്‍, മാനസികസംഘര്‍ഷങ്ങള്‍ ഇല്ലാതാക്കല്‍, മദ്യം മയക്കുമരുന്ന് ആസക്തികളില്‍ നിന്നും മോചനം, കൗണ്‍സിലിംഗ്, വിദ്യാഭ്യാസ മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത മനഃശാസ്ത്രവിദഗ്ധര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കുന്നു
ജാതിമതഭേദമില്ലാതെ, 20വയസ്സു മുതല്‍ പ്രായമുളളവരും എസ്.എസ്.എല്‍.സി വരെയെങ്കിലും പഠിച്ചിട്ടുളള വരുമായവര്‍ക്ക് പങ്കെടുക്കാവുന്ന ഈ കോഴ്‌സിന്റെ മാധ്യമം മലയാളമായിരിക്കും. കോഴ്‌സ് ഫീസ് 5000 രൂപ.
2013 ജനുവരി മുതല്‍ ഡിസംബര്‍ വരെയാണ് കോഴ്‌സ് കാലാവധി. എല്ലാ ശനിയാഴ്ച്ചകളിലും ഉച്ചകഴിഞ്ഞ് 2മുതല്‍ 5വരെയാണ് ക്ലാസുകള്‍.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക: 9447441109, 8113876979