ആലപ്പുഴ രൂപതയില്‍ മൃതദേഹം സെമിത്തേരിയില്‍ ദഹിപ്പിക്കാന്‍ അനുമതി

ആലപ്പുഴ രൂപതയില്‍ മൃതദേഹം സെമിത്തേരിയില്‍ ദഹിപ്പിക്കാന്‍ അനുമതി
Published on

ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ ദഹിപ്പിച്ചശേഷം ഭസ്മം സംസ്‌ക്കരിക്കാന്‍ ആലപ്പുഴ രൂപതയില്‍ അനുമതി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു സംസ്‌ക്കാരചടങ്ങുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണ് രൂപതാ നേതൃത്വം ഇത്തരത്തില്‍ അനുമതി നല്‍ കിയത്. രൂപതാധ്യക്ഷന്‍ ബിഷപ് ജെയിംസ് ആനാപറമ്പില്‍ ഇതു സംബന്ധിച്ചു വിവിധ സമിതികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഈ പശ്ചാത്തലത്തില്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞ രണ്ടു പേരുടെ മൃതദേഹങ്ങള്‍ രണ്ടു ഇടവകകളിലായി ദഹിപ്പിച്ചശേഷം ഭസ്മം സംസ്‌ക്കരിച്ചു. വൈദികരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലും മേല്‍നോട്ടത്തിലുമാണ് സംസ്‌ക്കാര കര്‍മ്മങ്ങള്‍ നടന്നത്. രൂപതാംഗങ്ങളുടെ മൃതദേഹം പൊതുശ്മശാന ത്തില്‍ ദഹിപ്പിച്ചാല്‍ ഭസ്മം ആദരവോടെ കൊണ്ടുവന്ന് ലിറ്റര്‍ജി കമ്മീഷന്റെ അന്ത്യമോപചാര ക്രമങ്ങള്‍ പാലിച്ച് ഇടവക സെമിത്തേരിയില്‍ അടക്കം ചെയ്യാമെന്നും ഭസ്മം വീടുകളില്‍ സൂക്ഷിക്കാനോ പുഴയില്‍ ഒഴുക്കാനോ പാടില്ലെന്നും ബിഷപ് ആനാപറമ്പില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org