ബംഗളുരു നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സെന്റ് ജോണ്‍സില്‍ പരിശീലനത്തിന് അനുമതി

ബംഗളുരു നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സെന്റ് ജോണ്‍സില്‍ പരിശീലനത്തിന് അനുമതി

ബംഗളുരു: കെങ്കേരി ബെനഡിക്‌ടൈന്‍ വിദ്യാഭ്യാസ സമുച്ചയ ത്തില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശസ്ത മെഡിക്കല്‍ കോളേജായ സെന്റ് ജോണ്‍സില്‍ ക്ലിനിക്കല്‍ പരിശീലനത്തിനു സൗകര്യമൊരുങ്ങി. കോളജില്‍ സന്ദര്‍ശനത്തിനെ ത്തിയ ബംഗളുരു ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോയോട് കോളേ ജ് ഡയറക്ടര്‍ ഫാ. ജെറോം നടുവത്താനി നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്.
കോളജിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെ ബിഷപ് അഭിനന്ദിച്ചു. പകര്‍ച്ചവ്യാധികളുടെ ആധിക്യമുള്ള ഈ കാലഘട്ടത്തില്‍ നല്ല സേവനമനസ്‌കരായ നഴ്‌സുമാരെ പരിശീലിപ്പിച്ച് സമൂഹത്തിന് നല്കുകയെന്നത് ദൈവികമായ കാര്യമാണെന്നും ഇതിന് ഫാ. ജെറോം നടുവത്താനിയുടെ നേതൃത്വത്തിന് കഴിയുമെന്നും ബിഷപ് അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org