
അമല മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ കാന്‍സര്‍ ചികിത്സക്കായ് ആരംഭിച്ച അമല വിംഗ്‌സ് പദ്ധതിയും ഗ്രീന്‍ കാപ്‌സിന്റെ വൈല്‍ഡ് ലൈഫ് ഫോട്ടോ എക്‌സിബിഷനും പ്രശസ്ത സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസി ഓലൈനില്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ. ബെറ്റ്‌സി തോമസ്, ഡോ. അനില്‍ ജോസ്, ഡോ. ജോമോന്‍ റാഫേല്‍, ഡോ. രാംരാജ്, ഗ്രീന്‍ കാപ് പ്രതിനിധികളായ ഡോ. ലിന്റോ ജോ, ഡോ. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.