
കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തില്‍ എല്ലാ വീടുകളില്‍ നിന്നും ഭക്ഷണ കിറ്റ് പാഥേയം ശേഖരിച്ച് രാമപുരം കുഞ്ഞച്ചന്‍ മിഷനറി ഭവന്‍, മറ്റത്തിപ്പാറ ബ്ലഡ് കുഞ്ഞച്ചന്‍ ഭവന്‍ എന്നീ ജീവകാരുണ്യ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തു. മരിയ ഗോരെത്തി കൂട്ടായ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഉച്ചഭക്ഷണം ശേഖരിച്ച് കാരുണ്യ സ്ഥാപനത്തിന് വിതരണം ചെയ്തത്. ഈ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇടവകയുടെ സമീപത്തുള്ള വിവിധ ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് സൗജന്യ ഭക്ഷണപ്പൊതി ഉള്‍പ്പെടെ നിരവധി നിത്യോപയോഗ സാധനങ്ങളും നല്‍കിവരുന്നു.