ജസ്റ്റീസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുകയും നടപ്പിലാക്കുകയും ചെയ്യണം: പി ഒ സി ജനറല്‍ ബോഡി യോഗം

Published on

കൊച്ചി: കെ സി ബി സി ആസ്ഥാനമായ പാലാരിവട്ടം പി ഒ സി യില്‍ നവംബര്‍ 28 നു സമ്മേളിച്ച പി ഒ സി കമ്മീഷന്റെ ജനറല്‍ ബോഡി യോഗം ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2023 മെയ് 17 ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടും ഇതുവരെയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക പോലും ചെയ്യാത്ത നിലപാട് ക്രൈസ്തവ സമൂഹത്തോടുള്ള അവഗണനയാണെന്ന് സമ്മേളനം വിലയിരുത്തി.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിവേകപൂര്‍വം വിനിയോഗിക്കുവാനും സമ്മേളനം ആഹ്വാനം ചെയ്തു. കെ സി ബി സി വൈസ് പ്രസിഡന്റ് ബിഷപ്പ് പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജനറല്‍ ബിഷപ്പ് അലക്‌സ് വടക്കുംതല, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ 32 രൂപതകളുടെയും സംഘടനകളുടെയും പ്രതിനിധികളും കെ സി ബി സി കമ്മീഷന്‍ സെക്രട്ടറിമാരും പി ഒ സി കൗണ്‍സിലിന്റെ പൊതുയോഗത്തില്‍ പങ്കെടുത്തു. വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും യോഗത്തില്‍ അവതരിപ്പിച്ചു. സഭയോടും സമുദായത്തോടും ബന്ധപ്പെട്ട വിവിധ വിഷയങ്ങളെകുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org