
കടവന്ത്ര ഇന്ത്യയുടെ ക്രൈം ക്യാപിറ്റല്‍ ആയി കൊച്ചി നഗരം മാറുന്നതും, കുതിച്ചുയരുന്ന രാസ ലഹരി ഉപയോഗവും പൗര സമൂഹത്തിനു ആപത്കരമാണെന്നു കടവന്ത്ര ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അമലാ ഭവന്‍ റോഡിലെ സാന്‍ ജോ സെന്ററില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പ്രദേശത്ത് ലഹരി വിപണനവും ഉപയോഗവും തടയാനുള്ള സര്‍ക്കാര്‍ജനകീയ പങ്കാളിത്തത്തോടെയുള്ള വിവിധ കര്‍മ്മപദ്ധതികള്‍ തയാറാക്കി. അന്‍പത്തി ഒന്നു പേരുടെ സംഘാടക സമിതിക്കു രൂപം കൊടുത്തു. കടവന്ത്രപനമ്പിള്ളി നഗര്‍ഗിരി നഗര്‍ചിലവന്നൂര്‍ മേഖലയില്‍നിന്ന് റസിഡന്റ് അസോസിയേഷന്‍, കുടുംബ ശ്രീ, യുവജന മതസാമൂഹികസാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ഞൂറിലേറെ പ്രതിനിധികള്‍ പങ്കെടുത്തു. വൈപ്പിന്‍ എം എല്‍ എ ശ്രീ കെ എന്‍ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം എറണാകുളം എം എല്‍ എ ശ്രീ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു. സിനിമാ താരം ശ്രീ രഞ്ജി പണിക്കര്‍ മുഖ്യ അതിഥി ആയിരുന്നു. അദ്ദേഹം ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. കൊച്ചി സൗത്ത് എ സി പി ശ്രീ പി രാജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് ഉദ്യോഗസ്ഥന്‍ ശ്രീ ഇബ്രാഹിം പി ഓ ക്ലാസ് നയിച്ചു. കോര്‍പറേഷന്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ റെനീഷ് , ഫാദര്‍ ആന്റണി അറക്കല്‍, ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ലതിക ടീച്ചര്‍, അഞ്ജന ടീച്ചര്‍, സുജ ലോനപ്പന്‍, മാലിനി കുറുപ്പ്, പദ്മജ എസ് മേനോന്‍, മുന്‍ കൗണ്‍സിലര്‍ ജോണ്‍സന്‍ പാട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ജനകീയ കൂട്ടായ്മ സെക്രട്ടറി ഷാജി ആനാംതുരുത്തി പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. രക്ഷാധികാരി ഫാ. ബെന്നി ജോണ്‍ മാരാംപറമ്പില്‍ സ്വാഗതവും കൗണ്‍സിലര്‍ ആന്റണി പൈനുതറ നന്ദിയും പറഞ്ഞു.