
കുന്നുംപുറം: കുട്ടികളെ നല്ലവരാക്കാന് ഏറ്റവും നല്ല മാര്‍ഗം അവരെ സന്തുഷ്ടരാക്കുകയാണെന്നും അതാണ് യഥാര്‍ത്ഥ പാരന്റിങ്ങ് എന്നും പ്രശസ്ത ട്രൈനര്‍ അഡ്വ: ചാര്‍ളി പോള്‍ പറഞ്ഞു.
നോര്‍ത്ത് ഇടപ്പള്ളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്ഷകര്‍തൃ ബോധ വല്‍ക്കരണ ക്ലാസില്‍ രക്ഷിതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മ വിശ്വാസത്തിന്റെയും സ്വയം മതിപ്പിന്റെയും വഴികളിലൂടെയാണ് മക്കളെ നടത്തേണ്ടതെന്നും പരിഹസിച്ചും അവഗണിച്ചും ഒറ്റപ്പെടുത്തിയും വേദനിപ്പിച്ചും മക്കളെ നല്ലവരാക്കാന് ശ്രമിക്കരുത്. അത് ഗുണം ചെയ്യില്ല. സൗഹൃദാന്തരീക്ഷവും ഊഷ്മളതയുമാണ് ഒരു കുഞ്ഞിന്റെയും സസ്യത്തിന്റെയും വളര്‍ച്ചക്ക് അനുപേക്ഷണീയമായി വേണ്ടതെന്നും അദ്ദേഹം കാര്യകാരണ സഹിതം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പി എ, ഫസീദ നൗഷാദ്, ഹസീന അഷ്റഫ് , ലാലി സി.എല്‍, ബിന്ദു കെ, റോഷ്നി എ.ആര്, മാഹിന്‍ ബാഖവി, എലിസബത്ത് കെ.എസ്, നവീന്‍ പുതുശേരി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.