
എസ് എം വൈ എം പാലാ രൂപത, പാലാ ഫൊറോന, കത്തീഡ്രല്‍ യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ രൂപതാതല വനിതാദിനഘോഷം നടത്തപ്പെട്ടു.
രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ സി വൈ എം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി ഡെലിന്‍ ഡേവിഡ് ഉദ്ഘാടനം നിര്‍വഹിച്ചു .
പാലാ കത്തീഡ്രല്‍ വികാരി വെരി റവ. ഫാ.ജോസ് കാക്കല്ലില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയും 2014 2022 വര്‍ഷത്തിലെ എസ്‌തേര്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കുകയും ചെയ്തു.
എസ് എം വൈ എം ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ നവീന സിഎംസി ആമുഖപ്രഭാഷണം നടത്തുകയും കെ സി വൈ എം സ്റ്റേറ്റ് അംഗങ്ങളെ ആദരിക്കുകയും ചെയ്തു. ജിലുമോള്‍ മരിയറ്റ് തോമസ് വിശിഷ്ടാതിഥിയായിരുന്നു. കത്തീഡ്രല്‍ പള്ളി ബി യൂണിറ്റ് പ്രസിഡന്റ് പ്രതീക്ഷ രാജ് സ്വാഗതം ആശംസിച്ചു. എസ് എം വൈ എം പാലാ രൂപത ഡയറക്ടര്‍ ഫാ.മാണി കൊഴുപ്പന്‍കുറ്റി,പാലാ ഫൊറോന ജോയിന്റ് ഡയറക്ടര്‍ സി. ആന്‍സ് SH, കെ സി വൈ എം സ്റ്റേറ്റ് സെക്രട്ടറി ലിനെറ്റ് വര്‍ഗീസ്, മുന്‍ രൂപത വൈസ് പ്രസിഡന്റ് റിന്റു റെജി, നിയുക്ത കെ സി വൈ എം സെക്രട്ടറിമാരായ മറിയം ടി തോമസ്, അനു ഫ്രാന്‍സിസ്, ഫൊറോന വൈസ് പ്രസിഡന്റ്
ഫ്രയ എല്‍സ അബ്രാഹം എന്നിവര്‍ ആഘോഷത്തിന് ആശംസ അറിയിച്ചു. രൂപത സെക്രട്ടറി ആല്‍ഫി ഫ്രാന്‍സീസ് വനിത ദിനാഘോഷത്തിന് നന്ദി അറിയിച്ചു. സന്യസ്തര്‍ക്ക് നേരെയുള്ള നിരന്തരമായ അവഗണനയും പേകൂത്തു നാടകങ്ങള്‍ക്ക് പിന്തുണ നല്‍ക്കുകയും ചെയ്യുന്ന AISF സംഘടനയ്ക്ക് എതിരെയും നിരന്തരമായ ക്രൈസ്തവ അവഹേളനം ക്യാമ്പസുകളില്‍ ചിത്രീകരണത്തിലൂടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തരംതാന്ന് അധപതനം നടത്തുകയും ചെയ്യുന്ന SFI സംഘടനയ്‌ക്കെതിരെയും പാലാ രൂപത യുവജനപ്രസ്ഥാനം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.