മൂലമറ്റം: സെന്റ് ജോര്‍ജ് യു പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി എല്‍ പി, യു പി വിഭാഗങ്ങള്‍ക്കായി സംസ്ഥാന തല ക്വിസ് മത്സരം നടത്തി. പാലാ കോര്‍പ്പറേറ്റ് എഡ്യൂകേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. കുര്യന്‍ കാലായില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഗ്രെയിസ് എസ് എച്ച്, ജൂബിലി ജനറല്‍ കണ്‍വീനര്‍ റോയ് ജെ. കല്ലറങ്ങാട്ട്, സ്റ്റാഫ് സെക്രട്ടറി ജെയ്‌സണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ജിസ്‌മോന്‍ നെല്ലംകുഴി (പെരുമ്പാവൂര്‍ മാര്‍ തോമ്മാ കോളേജ് ഫോര്‍ വിമന്‍) ക്വിസ് നയിച്ചു.
എല്‍. പി. വിഭാഗത്തില്‍ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് എല്‍. പി സ്‌കൂളിലെ ഇമ്മാനുവേല്‍ ജോമിക്കാണ് ഒന്നാം സ്ഥാനം. മുവാറ്റുപുഴ നിര്‍മ്മല ജൂണിയര്‍ സ്‌കൂളിലെ മുഹമ്മദ് ആത്തിഫ് രണ്ടാം സ്ഥാനവും പാലാ സെന്റ് മേരീസ് എല്‍. പി സ്‌കൂളിലെ അതുല്യ ഷൈന്‍ മൂന്നാം സ്ഥാനവും നേടി.
യു. പി. യില്‍ തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടെയസ് എം സന്തോഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുളിയന്‍ മല കാര്‍മ്മല്‍ സി എം ഐ പബ്ലിക് സ്‌കൂളിലെ ജോഹാന്‍ ജെയ്‌സണ്‍ ജോണിന് രണ്ടാം സ്ഥാനവും മൂലമറ്റം സെന്റ് ജോര്‍ജിലെ അര്‍നോള്‍ഡ് ജെയിംസിനു മൂന്നാം സ്ഥാനവും ലഭിച്ചു.
ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡുകളും മെമ്മന്റോകളും 4 മുതല്‍ 10 വരെ സ്ഥാനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി ജില്ലാ ലേബര്‍ ഓഫീസര്‍ സ്മിത കെ ആര്‍ സമ്മാനിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു.
പി ടി എ പ്രസിഡന്റ് സിനോയി താന്നിക്കല്‍ അധ്യക്ഷത വഹിച്ചു. എസ് എസ് ജി കണ്‍വീനര്‍ ഫ്രാന്‍സിസ് കരിമ്പാനി, പി ടി എ സെക്രട്ടറി ഷിന്റ്റോ ജോസ്, ഷീബ ജോസ്, ജാസ്മിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.