ഓസനാം എഡുക്കേഷണല്‍ അസിസ്റ്റന്‍സ് സ്‌കീം ഉദ്ഘാടനം ചെയ്തു

ഓസനാം എഡുക്കേഷണല്‍ അസിസ്റ്റന്‍സ് സ്‌കീം ഉദ്ഘാടനം ചെയ്തു
Published on

എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, സാമ്പത്തീക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സഹായം നല്‍കവന്‍ ലക്ഷ്യമിട്ടു കൊണ്ട് ഓസനാം എഡ്യുക്കേഷണല്‍ അസിസ്റ്റന്‍സ് സ്‌കീം ആരംഭിച്ചു. എറണാകുളം അങ്കമാലി അതിരൂപത മെട്രോ പോളിറ്റന്‍ വികാരി ആര്‍ച്ച് ബിഷപ്പ് റവ. ഡോ. ആന്റണി കരിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.സി. പ്രസിഡന്റ് ബെന്റ്‌ലി താടിക്കാരന്‍ അധ്യക്ഷം വഹിച്ചു. ജി.കെ. ഗ്രൂപ്പ് ചെ യര്‍മാന്‍ ജോര്‍ജ്ജ് കരിക്കാട്ടില്‍ നിന്നും ആദ്യ ചെക്ക് സ്വീകരിച്ചു. വികാരി ജനറല്‍മാരായ ഡോ. ഹോര്‍മിസ് മൈനാട്ടി, റവ. ഡോ. ജോയി അയിനിയേടന്‍, മുന്‍ ആദ്ധ്യാത്മീക ഉപദേഷ്ടാവ് റവ. ഫാ. സണ്ണി ഇരവിമംഗലം, ജോര്‍ജ്ജ് ജോസഫ് , കെ.വി. പോള്‍, ജോസഫ് കുഞ്ഞു കുര്യന്‍, സി.പി. സെബാസ്റ്റ്യന്‍, പീറ്റര്‍ സെബാസ്റ്റ്യന്‍, മാര്‍ട്ടിന്‍ റോയി, പോളച്ചന്‍ ഔസേപ്പ് കുട്ടി, ടോമിച്ചന്‍ ഇണ്ടിക്കുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

അതിരൂപതയിലെ വിവിധ പ്രദേശങ്ങളില്‍ ജാതിമത ഭേദമന്യേ 2000 ത്തിലധികം കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ സാമ്പത്തീകം സഹായം നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. പ്രാദേശികമായി വിവിധ വ്യക്തികളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും, സംഘടനകളില്‍ നിന്നും സമാഹരിക്കുന്ന തുക ഈ പദ്ധതിക്കു വേണ്ടി ചിലവഴിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org