നിശ്ചയദാര്‍ഡ്യത്തോടെ പ്രതിബന്ധങ്ങളെ തരണം ചെയ്യുക : പ്രാഫ. എം. കെ. സാനു

നിശ്ചയദാര്‍ഡ്യത്തോടെ പ്രതിബന്ധങ്ങളെ തരണം ചെയ്യുക : പ്രാഫ. എം. കെ. സാനു
Published on

ഫോട്ടോക്യാപ്ഷന്‍ : ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍  ശ്രീമതി ആനി ശിവയെ സാനുമാഷ് പൊന്നാട അണിയിച്ച്  ആദരിക്കുന്നു. തരുണ്‍ തട്ടാശ്ശേരി,  ഫാ. അനില്‍ ഫിലിപ്പ് സി. എം. ഐ., ഫാ. ബിജു വടക്കേല്‍ സി. എം. ഐ., ഫാ. തോമസ് പുതുശ്ശേരി സി. എം. ഐ., ശശികല, ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ സമീപം

നിശ്ചയദാര്‍ഡ്യത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തിയെങ്കിലും പ്രതിബന്ധങ്ങളെ ശ്രദ്ധാപൂര്‍വ്വം നേരിടേണ്ട പ്രവര്‍ത്തനമേഖലയാണ് ആനി ശിവയുടേതെന്ന് അതിന് കഴിയട്ടെയെന്നും പ്രൊഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍  ആനിശിവയ്ക്ക് ആദരവുമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു സാനു മാസ്റ്റര്‍.  പലതരം മത്സരങ്ങള്‍ നിരന്തരം കടന്നുപോകും, പക്ഷേ അവയെ തരണം ചെയ്ത് ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഓണ്‍ലൈന്‍ പഠനത്തിനായി 12 സ്മാര്‍ട്ട് ഫോണുകള്‍  സാനു മാസ്റ്ററും ആനിശിവയും ചേര്‍ന്ന് വിവിധ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് നല്‍കി. സി. എം. ഐ. സഭ സാമൂഹ്യസേവനവിഭാഗം  ജനറല്‍ കൗണ്‍സിലര്‍  ഫാ. ബിജു വടക്കേല്‍ അദ്ധ്യക്ഷത വഹിച്ചു. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍  ശ്രീമതി ആനി ശിവയെ സാനുമാഷ് പൊന്നാട അണിയിച്ച്  ആദരിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി സി. എം. ഐ., ചാവറ മീഡിയ ഹൗസ് ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി. എം. ഐ., ലയണ്‍സ് ക്ലബ് കൊച്ചിന്‍ സൗത്ത് പ്രസിഡന്റ്  തരുണ്‍ തട്ടാശ്ശേരി, കൊച്ചി കോര്‍പ്പറേഷന്‍  കൗണ്‍സിലര്‍ ശശികല, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി. എബ്രഹാം, ജിജോ പാലത്തിങ്കല്‍ ജോളി പവേലില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org