സമൂഹത്തിന്റെ സങ്കടങ്ങള്‍ എന്റേതല്ലായെന്ന് കവിക്ക് പറയാനാവില്ല : കെ. ജയകുമാര്‍.

സമൂഹത്തിന്റെ സങ്കടങ്ങള്‍ എന്റേതല്ലായെന്ന് കവിക്ക് പറയാനാവില്ല : കെ. ജയകുമാര്‍.
Published on

കൊച്ചി : സമൂഹത്തിന്റെ സങ്കടങ്ങള്‍ എന്റേതല്ലായെന്ന് കവിക്ക് പറയാനാവില്ല, എന്നിലെ കവി എന്നിലെ ഉദ്യോഗസ്ഥനെ തലക്കനമില്ലാത്തവനാക്കിയെന്നും കെ. ജയകുമാര്‍ പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്ററും ഡോ. അഗസ്റ്റിന്‍ ജോസഫ് ഫൗണ്ടേഷനും പുലിസ്റ്റര്‍ ബുക്‌സും ചേര്‍ന്ന് സംഘടിപ്പിച്ച കവി കെ. ജയകുമാറിനൊപ്പം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന കെ. ജയകുമാര്‍. കവിത ഉത്കൃഷ്ടമായിരിക്കും.എന്നിലെ നന്മ വറ്റാതെ നോക്കിയത് കവിതയാണ്. എഴുതിയില്ലായെങ്കില്‍ എനിക്ക് ജീവിതത്തോട് നീതി പുലര്‍ത്താനാവില്ലെന്ന് പറയേണ്ടിവരും. ഫാ. സുനില്‍ സി.ഇ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. ആമുഖപ്രഭാഷണം നടത്തി. ഡോ. അഗസ്റ്റിന്‍ ജോസഫ്, വിയോ വര്‍ഗ്ഗീസ് എന്നിവര്‍ കവിതാലാപനം നടത്തി. കവികള്‍ക്ക് കവിയായ ധിക്കാരം പുസ്തകം പ്രകാശിപ്പിച്ചു. തനുജ ഭട്ടതിരി,രാജു വള്ളിക്കുന്നം, കവി സെബാസ്റ്റ്യന്‍,അനില്‍ മിത്രാനന്ദപുരം, ഡെയ്‌സി എന്‍.എസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org