കാവുംകണ്ടം മിഷന്‍ ലീഗ് ശാഖ ലഹരി വിരുദ്ധ ദിനാചരണം നടത്തി

കാവുംകണ്ടം മിഷന്‍ ലീഗ് ശാഖ ലഹരി വിരുദ്ധ ദിനാചരണം നടത്തി
Published on

കാവുംകണ്ടം : ചെറുപുഷ്പ മിഷന്‍ ലീഗ് ശാഖയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കാവുംകണ്ടം പാരിഷ് ഹാളില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ആല്‍ഫി മുല്ലപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. അയോണ സുബി പുളിക്കല്‍, ആമുഖ പ്രഭാഷണം നടത്തി. ഡയറക്ടര്‍ ഫാ. സ്‌കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. സണ്‍ഡേ സ്‌കൂളിലെ റെഡ് ഹൗസിന്റെ നേതൃത്വത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും 'സെ നോ ടു ഡ്രഗ്‌സ് ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. ആന്‍ മരിയ തേനംമാക്കല്‍ ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് സണ്‍ഡേ സ്‌കൂളിലെ റെഡ്, ഗ്രീന്‍, ബ്ലൂ എന്നീ മൂന്ന് ഹൗസുകളുടെ നേതൃത്വത്തില്‍ കാവുംകണ്ടം ടൌണില്‍ ലഹരി വിരുദ്ധ റാലി നടത്തി. ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലഹരി വിരുദ്ധ മുദ്രാവാക്യം ഏറ്റുപറഞ്ഞുകൊണ്ട് നടത്തിയ റാലി ജനശ്രദ്ധ ആകര്‍ഷിച്ചു. ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന കലാപരിപാടികളും റാലിക്ക് കൊഴുപ്പേകി. ലിയോ ജോര്‍ജ് വട്ടക്കാട്ട്, ആര്യ ജോസഫ് പീടികയ്ക്കല്‍, ജീനാ ഷാജി താന്നിക്കല്‍, സാന്ദ്ര ബ്രൂസിലി കൊല്ലപ്പള്ളില്‍, ജോയല്‍ ആമിക്കാട്ട്, സിമി ജോസ് കട്ടക്കയം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org