അവയവദാന ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ആലുവ ഭാരത് മാതാ കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ആര്‍ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് പുതുശ്ശേരി അവയവദാന ബോധവല്‍ക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്യുന്നു.
ആലുവ ഭാരത് മാതാ കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ആര്‍ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് പുതുശ്ശേരി അവയവദാന ബോധവല്‍ക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്യുന്നു.

ചൂണ്ടി: ഭാരത് മാതാ കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവയവദാന ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. എ.എസ്.ഡി.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ റവ. സിസ്റ്റര്‍ ആന്‍സി സ്വാഗതപ്രസംഗം നിര്‍വ്വഹിച്ചു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് പുതുശ്ശേരി ഉദ്ഘാടന കര്‍മ്മം നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ പൊഫസര്‍ ഡോ. സിബി മാത്യു അധ്യക്ഷത വഹിച്ചു. രാജഗിരി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍ മുഖ്യപ്രഭാഷണം നടത്തി. അവയവദാനത്തിന്റെ പ്രാധാന്യത്തേയും പ്രസക്തിയേയും കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുവാന്‍ പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രൊഫസര്‍ സുമിത്ത് മോഹനന്‍ നന്ദി അര്‍പ്പിച്ചു. ഇതിനോട് അനുബന്ധിച്ച് കുട്ടികള്‍ നടത്തിയ അവയവദാന ബോധവത്ക്കരണവുമായി ബന്ധപ്പെട്ട മൈം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org