
ചേരാനല്ലൂര്‍: ഉച്ചഭക്ഷണത്തില്‍ ഇലക്കറികള്‍ കൂടി ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചേരാനല്ലൂര്‍ സെ.മേരീസ് വിദ്യാലയത്തില്‍ നടത്തിയ ജൈവ ചീര കൃഷിയുടെ വിളവെടുപ്പ് നടത്തി. ചേരാനല്ലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തോമസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പന ഹെഡ്മിസ്ട്രസ് കൊച്ചുറാണി നിര്‍വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ ശ്രീകാന്ത് ഏറ്റുവാങ്ങി. മാനേജര്‍ ഫാ. ജേക്കബ് കാച്ചപ്പള്ളി അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ റിനി ഷോബി, പി ടി എ പ്രസിഡന്റ് ജോജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.