ജന ശിക്ഷണ്‍ സന്‍സ്ഥാന്‍, റോട്ടറി ക്ലബ്, റെയില്‍വേ ചൈല്‍ഡ് ലൈന്‍, സഹൃദയ എന്നിവര്‍ സംയുക്തമായി ദേശീയ ബാലികദിനാചരണം സംഘടിപ്പിച്ചു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് കാട്ടിയ ബാലികമാരെ ആദരിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം നബാര്‍ഡ് എറണാകുളം ജില്ലാ ഡവലപ്‌മെന്റ് മാനേജര്‍ അജീഷ് ബാലു ഉദ്ഘാടനം ചെയ്തു. ജന ശിക്ഷണ്‍ സന്‍സ്ഥാന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.ജി.മേരി, ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ ഷാനോ ജോസ്, സഹൃദയ കോ ഓര്‍ഡിനേറ്റര്‍ ഷെല്‍ഫി ജോസഫ് എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 75 ബാലികമാരെ ആദരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.