ഓണകരുതലിന്റെ പച്ചക്കറിപൂക്കളം

ഓണകരുതലിന്റെ പച്ചക്കറിപൂക്കളം
Published on

മഞ്ഞപ്ര : ചുള്ളി സെന്റ് ജോര്‍ജ് ഇടവക വിശ്വാസ പരിശീലന വിഭാഗം കുട്ടികള്‍ ഒരുക്കിയ ഓണകരുതലിന്റെ പച്ചക്കറി പൂക്കളം ചുള്ളി നാട്ടിലെ 40 ഓളം കുടുംബങ്ങള്‍ക്ക് ഒരു കൈത്താങ്ങായി മാറി.

ഏകദേശം 300 കിലോ പച്ചക്കറികളും, സ്‌പോണ്‍സര്‍ഷിപ്പിലൂടെ 200 കിലോ അരിയും കണ്ടെത്തി. കിറ്റിന്റെ ഉത്ഘാടനം ചുള്ളി പള്ളി വികാരി റവ. ഫാ. ഷനു മൂഞ്ഞേലി നിര്‍വഹിച്ചു .

ഒന്നു മുതല്‍ 12 വരെ പഠിക്കുന്ന ക്ലാസുകളിലെ കുട്ടികളില്‍ നിന്നും വിവിധതരം പച്ചക്കറികള്‍ ശേഖരിച്ച് മാതാപിതാക്കളുടെ സഹായത്തോടെ പള്ളിയുടെ ഇരുവശങ്ങളിലായി മനോഹരമായ ഡിസൈന്‍കളോടും, ആശയത്തോടും കൂടി പൂക്കളങ്ങള്‍ ഒരുക്കി.

ഏകദേശം 300 കിലോയുടെ അടുത്ത് പച്ചക്കറികളും,200 കിലോയുടെ അടുത്ത് അരിയും ലഭിച്ചു. നല്ല സുമനസ്സുകളുടെ സഹായത്താല്‍ നാട്ടിലെ 40 ഓളം കുടുബത്തിന് സഹായം എത്തിക്കാന്‍ സാധിച്ചു.

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകര്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍, കുട്ടികള്‍, പി ടി എ പ്രസിഡന്റ് വര്‍ഗീസ് നെടുവേലിപ്പറമ്പില്‍, മറ്റു പി ടി എ അംഗങ്ങള്‍, കൈക്കാരന്മാരായ രാജു മറ്റത്തില്‍, മനോജ് കാഞ്ഞൂക്കാരന്‍ വിവിധ സംഘടന ഭാരവാഹികള്‍ എന്നിവര്‍ക്കു ഹെഡ്മാസ്റ്റര്‍ നോബിള്‍ കിളിയേല്‍ക്കുടി നന്ദി അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org