ഓണാഘോഷം മന്ദാരം 2023

ഓണാഘോഷം മന്ദാരം 2023
Published on

തുറവൂർ : സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഓണാഘോഷം ' മന്ദാരം 2023 'വികാരി ഫാ. ആന്റണി പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സിനോബി ജോയി അദ്ധ്യക്ഷത വഹിച്ചു. കഥകളി, മാവേലി, മോഹിനിയാട്ടം, കേരള നടനം, പുലികളി, കർഷക വേഷധാരികൾ , മലയാളിമങ്ക എന്നീ കലാരൂപങ്ങൾ ഉൾപ്പെടുത്തി അത്തം ഘോഷയാത്ര നടത്തി. ഘോഷ യാത്ര വൈസ് ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്തു. നൂറ്റിയൊന്ന് വനിതകൾ അണിനിരന്ന മെഗാ തിരുവാതിര മന്ദാരം 2k23 യുടെ ശ്രദ്ധാകേന്ദ്രമായി. ഓണപ്പാട്ട്, കായിക മത്സരങ്ങൾ, കലാപരിപാടികൾ, ഓണപായസ വിതരണം, വിജയികൾക്കുള്ള സമ്മാന വിതരണം എന്നിവ നടത്തി. ആഘോഷ പരിപാടികൾക്ക് ഫാ. അലൻ കാളിയങ്കര, ട്രസ്റ്റിമാരായ സിബി പാലിമറ്റം, ടി.സി കൂര്യൻ, വിശ്വാസ പരിശീലന പ്രധാന അദ്ധ്യാപകൻ കെ. പി ബാബു, മദർ സുപ്പീരിയർ സിസ്റ്റർ നിത്യ എസ് ഡി, സെക്രട്ടറി ബിനോയ് തളിയൻ, ട്രഷറർ ബിജു തരിയൻ,ജോ. സെക്രട്ടറിമാരായ ജിംഷി ബാബു, ജോയ് പടയാട്ടി എന്നിവർ പ്രസംഗിച്ചു .

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org