കൂട്ടുകാരിക്ക് ഓണസമ്മാനമായി വീടു നിർമിച്ചു നൽകി സഹപാഠികൾ

പരിയാപുരം സെൻ്റ് മേരീസ് സ്കൂളിലെ 2003 - 2004 എസ്എസ്എൽസി ബാച്ച് വിദ്യാർഥികളാണ് ഏഴര ലക്ഷം രൂപ ചെലവിൽ സ്നേഹവീടു പണിതത്.
കൂട്ടുകാരിക്ക് ഓണസമ്മാനമായി വീടു നിർമിച്ചു നൽകി സഹപാഠികൾ
Published on

അങ്ങാടിപ്പുറം: കൂട്ടുകാരിയുടെ മനസ്സറിഞ്ഞ് അവർ പറഞ്ഞു. "ഞങ്ങളുണ്ട് കൂടെ.'' സഹപാഠിയുടെ നൊമ്പരങ്ങൾ തിരിച്ചറിഞ്ഞ കൂട്ടുകാർ ഓണ സമ്മാനമായി ഹൃദയപൂർവം സമ്മാനിച്ചത് ഒരു വീട്. 2003 - 2004 അധ്യയനവർഷം പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എസ്എസ്എൽസി ബാച്ചിലെ കൂട്ടുകാരാണ് വ്യത്യസ്തമായ ഓണസമ്മാനം കൂട്ടുകാരിക്ക് ഒരുക്കിയത്.

531 ചതുരശ്ര അടിയിൽ ഏഴര ലക്ഷം രൂപ ചിലവഴിച്ചാണ് വീട് നിർമിച്ചത്. ചീരട്ടാമലയിൽ നടന്ന ലളിതമായ ഗൃഹപ്രവേശന ചടങ്ങിൽ കൂട്ടുകാരും അധ്യാപകരും ഒത്തുചേർന്ന് ആഹ്ലാദം പങ്കിട്ടു. അധ്യാപകരായ മനോജ് വീട്ടുവേലിക്കുന്നേൽ, കെ. വൈ. മിനി എന്നിവർ ചേർന്ന് താക്കോൽ കൈമാറി.

ആൻഡ്രൂസ് കെ. ജോസഫ്, ഭവന നിർമാണ കമ്മിറ്റി അംഗങ്ങളായ വി. ടി. അബ്ദുൽ ഹക്കീം, ടി. റഫീഖ്, പി. മുഹമ്മദ് ഷഫീഖ്, എ. എസ്. വിഷ്ണു, കെ. ടി. ഹന്നത്ത്, എം. കെ. ഷഫീഖ്, യു. സുധിൻ, പി. സജ്ന, ടി. ലിജി, പി. ശ്രീനി, പി. പി. മുബാറക്, കെ. ടി. ഫിറോസ് മോൻ, എം. പി. ഷബ്ന ജാസ്മിൻ, കെ. സുബീഷ്, പി.റഹ്മത്തുന്നീസ, പി. കെ. റെനിൽ, കെ. ബൾക്കീസ്, ടി. നബീല, സി. ഷമീജ നാസർ, സി. എച്ച്. സാബിറ, കെ. രതീഷ്, ഇ. പി. ഷമീം, പി. ഫർഹാന, ഷംന എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org