ഏകദിനക്യാമ്പ്

ഏകദിനക്യാമ്പ്
Published on

എറണാകുളം: സെ. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി എറണാകുളം സിറ്റി ഏരിയാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജീസസ് യൂത്തിന്റെ സഹകരണത്തോടെ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഏകദിന ക്യാമ്പ് നടത്തി. ഏരിയാ കൗണ്‍സില്‍ പ്രസിഡന്റ് ലിജോ ജോണി അദ്ധ്യക്ഷത വഹിച്ചു. കാക്കനാട് ഗുരുകുലം സെമിനാരി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോമോന്‍ മാടവനക്കാട്ട് ഉദ്ഘാടനം ചെയ്തു.

ഇമ്മാനുവല്‍ & ടീം ജീസസ് യൂത്ത് ക്യാമ്പ് നയിച്ചു. സെ. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങള്‍ക്കുള്ള നേതൃത്വപരിശീലനത്തിന് എറണാകുളം സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ബെന്റ്‌ലി താടിക്കാരന്‍, തൃപ്പൂണിത്തുറ ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ റോയി, സെന്‍ട്രല്‍ കൗണ്‍സില്‍ വൈ.പ്രസിഡന്റ് ജോര്‍ജ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. ജോസ് വടക്കന്‍ ആരാധനയ്ക്കും വി.കുര്‍ബാനയ്ക്കും നേതൃത്വം നല്‍കി. ജോസ് അമിക്കാട്ട് സ്വാഗതവും ഉണ്ണി കെ പി നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org