ഓണപ്പാട്ട് പ്രചാരണ മത്സരം

ഓണപ്പാട്ട് പ്രചാരണ മത്സരം
Published on
മാർഗനിർദ്ദേശങ്ങൾ :-
1. കേരളത്തിലെ ഏത് ജില്ലയിലുള്ളവർക്കും ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
2. പ്രായപരിധി ഇല്ല.
3. മത്സരത്തിൽ മൊത്തം നാല് സമ്മാനങ്ങളായിരിക്കും ഉണ്ടാകുക നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന ടീമിന് ഫസ്റ്റ് പ്രൈസ് ആയി 5000 രൂപയും രണ്ടാം സമ്മാനമായി 3000 രൂപയും ആണ് ലഭിക്കുക. ഏറ്റവും കൂടുതൽ ലൈക് കിട്ടുന്ന വീഡിയോക്ക് ഒന്നാം സമ്മാനമായി 3000 രൂപയും രണ്ടാം സമ്മാനമായി 1500 രൂപയും ലഭിക്കുന്നതാണ്
4. 7 മിനിറ്റിൽ കൂടാതെയുള്ള ഒരു ഓണപ്പാട്ടാണ് ഉദ്ദേശിക്കുന്നത്.
5. പശ്ചാത്തലമായി കരോക്കെ, കീ ബോർഡ് എന്നിവയൊന്നും ഉപയോഗിക്കാൻ പാടില്ല.
6. 3 പേരിൽ കുറയാത്ത ടീം ആയി മത്സരത്തിൽ പങ്കെടുക്കാം.
7. നിങ്ങൾ ചെയ്യുന്ന വീഡിയോ, full HD (1080p) വീഡിയോ ആയിരിക്കണം.
വീഡിയോ ക്വാളിറ്റിയും സൗണ്ട് ക്വാളിറ്റിയും മികച്ചതായിരിക്കണം.
8. റെക്കോർഡ് ചെയ്ത വീഡിയോ 2021 ഓഗസ്റ്റ് 19 നു മുൻപായി Google drive – ൽ അപ്‌ലോഡ് ചെയ്തു ലിങ്ക് sahrudayavision@gmail.com എന്ന മെയിലിലേക്കു അയക്കുകയോ , +91 99954 81266 എന്ന നമ്പറിലേക്ക് ടെലിഗ്രാം മുഖേന അയക്കുകയോ ചെയ്തിരിക്കണം.
9. ഞങ്ങൾക്ക് ലഭിച്ച വീഡിയോ sahrudaya vision എന്ന Youtube ചാനലിൽ അപ്‌ലോഡ് ചെയ്തതിനു ശേഷം ലിങ്ക് നിങ്ങൾക്ക് അയച്ചു തരുന്നതാണ്. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക ( https://www.youtube.com/channel/UC6hp1vFkffSKseLYZahaIyw ).
10. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
11. മുകളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിധികർത്താക്കൾ തിരഞ്ഞെടുക്കുന്ന വീഡിയോകൾ സഹൃദയ വിഷൻ എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org