ഓണാഘോഷവും ലോണ്‍ വിതരണവും നടത്തി

ഓണാഘോഷവും ലോണ്‍ വിതരണവും നടത്തി
Published on

അതിരൂപത സ്ലം സര്‍വ്വീസ് സെന്ററിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഓണാഘോഷവും അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള ലോണ്‍ വിതരണവും നടത്തപ്പെട്ടു. ആഘോഷങ്ങള്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ ഉദ്ഘാടനം ചെയ്തു. "സേവനസംഘടനകളും അയല്‍ക്കൂട്ടങ്ങളും മാറിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനം സുഗമമാക്കുന്നതിനും സാധാരണ ജനങ്ങളുടെ അനുദിനജീവിതഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്കണമെന്ന് അഭിപ്രായപ്പെട്ടു." ഡയറക്ടര്‍ ഫാ. സിന്റൊ തൊറയന്‍ അദ്ധ്യക്ഷത വഹിച്ചു. എം. പീതാംബരന്‍ മാസ്റ്റര്‍ ഓണസന്ദേശം നല്കി.

"നിന്നെപ്പോലെ അയല്‍ക്കാരനെ സ്‌നേഹിക്കുകയെന്ന ആശയത്തില്‍നിന്നു രൂപം കൊണ്ട അയല്‍ക്കൂട്ടങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ മതങ്ങള്‍ വിഭാവനം ചെയ്യുന്ന സ്‌നേഹം, ഐശ്വര്യം, സമൃദ്ധി എന്നിവയാണെന്നും അതുതന്നെയാണ് ഓണത്തിന്റെയും ഗാന്ധിജി ആവിഷ്‌ക്കരിച്ച ഗ്രാമസ്വരാജ്, സര്‍വ്വോദയം തുടങ്ങിയവയുടെയും പൊരുളെന്നും ആയതു നടപ്പാക്കാന്‍ നാം ശ്രമിക്കണമെന്നും ആഹ്വാനം ചെയ്തു."

8 അയല്‍ക്കൂട്ടങ്ങള്‍ക്ക് കേരള പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വഴി നല്കുന്ന 40ലക്ഷം രൂപയുടെ ലോണ്‍ വിതരണം പിന്നോക്ക കോര്‍പ്പറേഷന്‍ അസി. ജന. മാനേജര്‍ പി.എന്‍. വേണുഗോപാല്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ ആന്‍സി ജെയ്ക്കബ്, പ്രസിഡണ്ട് ബേബി മൂക്കന്‍, പി.എം.എം. ഷെറീഫ്, സെക്രട്ടറി ജോയ്‌പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ജെസ്സി രാജുവും സംഘവും ഓണപ്പാട്ട് അവതരിപ്പിച്ചു. പൂക്കളവും ഓണപാക്കറ്റ് വിതരണവും, ഭാഗ്യശാലി വിജയികള്‍ക്കുള്ള സമ്മാനങ്ങളും അയല്‍ക്കൂട്ടാംഗങ്ങള്‍ക്കുള്ള ആശ്രിതസഹായവിതരണവും യോഗത്തില്‍ വെച്ച് നടത്തപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org