സഹൃദയ തൃപ്പൂണിത്തുറ ഫൊറോനതല ഓണാഘോഷം

സഹൃദയ തൃപ്പൂണിത്തുറ ഫൊറോനാതല ഓണസംഗമം നഗരസഭാ കൗൺസിലർ ആൻറണി ജോ വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു. ലിസി ജോർജ്, ആനീസ് അഗസ്റ്റിൻ, ഫാ. സെബാസ്റ്റ്യൻ കല്ലറയ്ക്കൽ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, പയസ് പള്ളിക്കുന്നേൽ, ഫാ. ജയിംസ് പനവേലിൽ തുടങ്ങിയവർ സമീപം.

തൃപ്പൂണിത്തുറ: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന സഹൃദയ സ്വയം സഹായ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ഫൊറോനതല ഓണാഘോഷം ഫൊറോനാ പള്ളിഹാളിൽ നടത്തി. കാർഷിക ഉത്പന്നങ്ങളും ഭക്ഷ്യഉത്പന്നങ്ങളും സംഘങ്ങൾ തയ്യാറാക്കിയ നാടൻ വിഭവങ്ങളും ഉൾപ്പെടുത്തി സംഘടിപ്പിച്ച ഓണം മേളയുടെ ഉദ്‌ഘാടനം ഫൊറോനാ വികാരി ഫാ. തോമസ് പെരുമായൻ നിർവഹിച്ചു. വിവിധ വില്ലേജുകളിൽ നിന്നുള്ള സഹൃദയ സംഘാംഗങ്ങൾ പങ്കെടുത്ത ഓണസംഗമം തൃപ്പൂണിത്തുറ നഗരസഭാ കൗൺസിലർ ആൻറണി ജോ വർഗീസ് ഉദ്‌ഘാടനം ചെയ്തു. ഫൊറോനാ വികാരി ഫാ. തോമസ് പെരുമായൻ യോഗത്തിൽ അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ മുഖ്യപ്രഭാഷണം നടത്തി. എസ്,എസ്.എൽ,സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള സഹൃദയ സ്കോളർഷിപ്പുകൾ ഫൊറോനാ സഹവികാരി ഫാ. ജയിംസ് പനവേലിൽ വിതരണം ചെയ്തു സഹൃദയ ഫൊറോനാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കല്ലറയ്ക്കൽ, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് അംഗം ആനീസ് അഗസ്റ്റിൻ, ട്രസ്റ്റി പയസ് പള്ളിക്കുന്നേൽ, കോർഡിനേറ്റർ ലിസി ജോർജ് എന്നിവർ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org