
ഒല്ലൂർ : സെന്റ് ആന്റണീസ് ഫൊറോനപ്പള്ളിയിലെ ഇടവക മദ്ധ്യസ്ഥന്റെ തിരുനാളിനോടനുബന്ധിച്ച് അന്തർദേശീയ അവാർഡു ജേതാവു കൂടിയായ പാടുപാതിരി റവ. ഡോ. പോൾ പൂവ്വത്തിങ്കലിന്റെ നേതൃത്വത്തിൽ “ബൈബിൾ സംഗീതകച്ചേരി നടത്തി.
ഇദംപ്രഥമമായി പള്ളിയിൽ നടത്തിയ കച്ചേരിയിൽ പ്രൊഫ. അബ്ദുൾ അസ്സീസ് (വയലിൻ), ഗുരുവായൂർ സനോജ് (മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് (ഘടം) എന്നിവർ പശ്ചാത്തലസംഗീതം ഒരുക്കി. പള്ളിയുടെ വക പൊന്നാടയും ഉപഹാരവും വികാരി ഫാ. വർഗ്ഗീസ് കൂത്തൂരും ട്രസ്റ്റി സെബി വല്ലച്ചിറക്കാരനും ഫാ. പൂവ്വത്തിങ്കലിന് സമ്മാനിച്ചു.
കച്ചേരിക്കുമുമ്പ് ഒല്ലൂർ പള്ളിയിൽ അർണോസ് പാതിരി വന്നതിന്റെ 303-ാം വാർഷിക സ്മരണ പുതു ക്കുന്നതിന്റെ ഭാഗമായി വേലൂർ അർണോസ് അക്കാദമി ഡയറക്ടർ റവ. ഡോ. ജോർജ്ജ് തേനാടിക്കുള ത്തിന്റെ പ്രഭാഷണവും ഉണ്ടായിരുന്നു.
രാവിലെ നടന്ന തിരുനാൾ കുർബ്ബാനക്ക് ഫാ. ആന്റണി നമ്പളം മുഖ്യകാർമ്മികത്വം വഹിച്ചു. വചന സന്ദേശം റവ. ഡോ. ആന്റണി തട്ടാശ്ശേരി നടത്തി. തുടർന്ന് നടന്ന തിരുനാൾ പ്രദക്ഷിണത്തിന് വികാരി ഫാ. വർഗ്ഗീസ് കൂത്തൂർ, അസി. വികാരിമാരായ ഫാ. എഡ്വിൻ ഐനിക്കൽ,
ഫാ. തേജസ് കുന്നപ്പിള്ളി, ഡീക്കൻ ജോയ്സി ആന്റണി എന്നിവർ കാർമ്മികത്വം വഹിച്ചു. വൈകീട്ട് നടന്ന വി. കുർബ്ബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ പേരൂട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ട്രസ്റ്റിമാരായ സെബി വല്ലച്ചിറക്കാരൻ, ആന്റണി മാണി ചാക്കു, പോൾ കുണ്ടുകുളം, റാഫി ചമ്മണം എന്നിവർ നേതൃത്വം നല്കി.