ഒല്ലൂര്‍ ഫൊറോനപ്പള്ളി സെ.വിന്‍സെന്റ് ഡി പോള്‍ സംഘത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മാര്‍ ടോണി നീലങ്കാവില്‍ നിര്‍വ്വഹിച്ചു. കോവിഡിന്റെ പശ്ചാലത്തില്‍ പരമ്പരാഗത പ്രവര്‍ത്തനശൈലിയില്‍നിന്ന് മാറി ഓരോ ഇടവകയുടെയും സാഹചര്യം കണക്കിലെടുത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് പ്രത്യേകിച്ച് വൃദ്ധദമ്പതികളുടെ താമസം, ചികിത്സ, ജീവിതചെലവുകള്‍ എന്നിവ ഏറ്റെടുക്കാനും തയ്യാറാകണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു. സേവനപ്രവര്‍ത്തനങ്ങളില്‍ യേശുവിന്റെ ആഹ്വാനം ഉള്‍കൊണ്ടും സുവിശേഷത്തിലെ വെല്ലുവിളി ഏറ്റെടുത്തും അപ്പസ്‌തോലിക ചൈതന്യത്തോടെ സ്വയം ദാനം ചെയ്യുന്ന ശൈലി സേവനപ്രവര്‍ത്തകര്‍ വളര്‍ത്തിയെടുക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഫൊറോന വികാരി ഫാ. ജോസ് കോനിക്കര അദ്ധ്യക്ഷത വഹിച്ചു. ചികിത്സാസഹായം, മെഡിക്കല്‍ കിറ്റ് എന്നിവയുടെ വിതരണം അതിരൂപത ഡയറക്ടര്‍ ഫാ. ജിക്‌സന്‍ താഴത്ത് നിര്‍വ്വഹിച്ചു.
ഫാ. സജിന്‍ കണ്ണനായ്ക്കല്‍, ഫാ. ജിജോ മാള്യേക്കല്‍, എ.സി. പ്രസിഡണ്ട് പി.ആര്‍. സണ്ണി, കോണ്‍ഫ്രന്‍സ് പ്രസിഡണ്ട് ജോസ് കുത്തൂര്‍, അംഗത്വ സുവര്‍ണ്ണ ജൂബിലേറിയന്മാരായ ബേബി മൂക്കന്‍, എ.ജെ. ജോയ് എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍വെച്ച് ജൂബിലി ഫണ്ടുശേഖരണത്തിന്റെ ഉദ്ഘാടനം എം.സി. ഔസേഫില്‍നിന്ന് സംഖ്യ സ്വീകരിക്കലും മുന്‍ പ്രസിഡണ്ട് എം.എ. റപ്പായിയുടെ ഫോട്ടോ അനാഛാദനം നടത്തലും ജൂബിലേറിയന്മാര്‍ക്ക് ഉപഹാരം നല്കലും ബിഷപ്പ് നിര്‍വ്വഹിച്ചു. ട്രസ്റ്റി ജോസ് കോനിക്കര, റോയ് പൊറാട്ടുകര, ഇ.ജെ. ആന്റണി, എം.ആര്‍. ആന്റോ എന്നിവര്‍ സംസാരിച്ചു. ജൂബിലേറിയന്മാരെ ജെറിന്‍ ജോര്‍ജ്, ഡെല്‍സണ്‍ ഡേവിസ് എന്നിവര്‍ പരിചയപ്പെടുത്തി.
പരിപാടികള്‍ക്ക് സി.ആര്‍. ഗില്‍സ്, ബിന്റോ ഡേവിസ്, ഡിവിന്‍ തട്ടില്‍, ബിജോ അക്കര, ജോസ് നെല്ലിശ്ശേരി, ടി.എ. ജോസഫ്, ലിയോണ്‍ സ്റ്റാന്‍ലി, വി.എ. ജോണി, പി.ഡി. പോള്‍, ഷാജി അക്കര, വിന്‍സണ്‍ അക്കര, വി.വി. തോബിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. രാവിലെ ഫാ. ജോസ് കോനിക്കര ജൂബിലിപതാക ഉയര്‍ത്തി. തുടര്‍ന്ന് ജൂബിലിസ്മരണയ്ക്കായി പള്ളി കോമ്പൗണ്ടില്‍ വേപ്പിന്‍തൈ നടുകയും 75 തൈകള്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.