ഒല്ലൂര്‍ ഇടവക സീനിയേഴ്സ് ഡേ

ഒല്ലൂര്‍ ഇടവക സീനിയേഴ്സ് ഡേ
Published on

ഒല്ലൂര്‍: ഒല്ലൂര്‍ ഫൊറോനപ്പള്ളി സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സംഘം 70 കഴിഞ്ഞവര്‍ക്കുവേണ്ടി നടത്തിയ പതിമൂന്നാമതു ഇടവക സീനിയേഴ്സ് ഡേ നവ്യാനുഭവമായി.

ഇടവകയിലെ അഞ്ചു മേഖലകളില്‍നിന്നുള്ള 72 കുടുംബ യൂണിറ്റുകളില്‍നിന്നായി അറുന്നൂറ്റിയമ്പതോളം പേരാണ് ഒത്തുകൂടിയത്. 70 വയസ്സുമുതല്‍ 94 വയസ്സുവരെയുള്ള സ്ത്രീപുരുഷന്മാര്‍ക്ക് പരസ്പരം പരിചയം പുതുക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള അവസരമായി ഈ ചടങ്ങ് മാറി.

പങ്കെടുത്തവരെ ആദരിക്കുന്ന പൊതുസമ്മേളനം രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് മാര്‍ ആലപ്പാട്ടും ഏറ്റവും പ്രായംകൂടിയ ആന്‍റണി മാണിചാക്കും, ഏല്യകൊച്ചപ്പന്‍ കരിങ്ങനും കൂടി ക്രിസ്മസ് കേക്ക് മുറിച്ചും വിളക്കു തെളിയിച്ചും യോഗം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജോസ് കോനിക്കര അദ്ധ്യക്ഷത വഹിച്ചു. പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന ഉപഹാര (കമ്പിളിപുതപ്പ്) വിതരണ ഉദ്ഘാടനവും ബിഷപ് നിര്‍വ്വഹിച്ചു.

ഫാ. ദേവസി പന്തല്ലൂക്കാരന്‍ പങ്കെടുത്തവരുടെ ഫോട്ടോയും പേരും ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച സപ്ലിമെന്‍റിന്‍റെ പ്രകാശനം എ.ജെ. ജോയിക്ക് നല്കി നിര്‍വ്വഹിച്ചു. ട്രസ്റ്റി തോമസ് മേച്ചേരി പ്രസിഡന്‍റ് ജോസ് കൂത്തൂര്‍, ബേബി മൂക്കന്‍, പോള്‍ പാല്യേക്കര എന്നിവര്‍ പ്രസംഗിച്ചു.

എം.വി. ജോര്‍ജ്, ജോസ് തെക്കിനിയത്ത്, ഫ്ളോറി ജോസ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. യോഗത്തില്‍ വച്ച് സംഘത്തില്‍ 50 വര്‍ഷം അംഗത്വം പൂര്‍ത്തിയാക്കിയ  കെ.പി. ദേവസി, എ.ജെ. ജോയ് എന്നിവരെ ആദരിച്ചു.

പരിപാടികള്‍ക്ക് സി.ഡി. ലൂവീസ്, സി.ആര്‍. ഗില്‍സ്, എം.ആര്‍. ജോഷി, യു.എ. ഫ്രാന്‍സീസ്, എം.സി. ഔസേഫ്, എ.കെ. വര്‍ഗീസ്, വി. വി. തോബിയാസ്, ബിന്‍റോ ഡേവീസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org